അഭിനയത്തിന്റെയും ഫാഷന്റെയും ലോകത്ത് വളരെ പെട്ടെന്ന് ഉയര്‍ന്നു വന്ന താരമാണ് ശോഭിത ധുലിപാല. ഒരേ സമയം മലയാളം, തമിഴ്, തെലുങ്ക് എന്നീ തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലും തിളങ്ങി നില്ക്കുന്ന താരം ഫാഷന്‍ റാമ്പില്‍ നിന്നു തന്നെയാണ് ബിഗ് സ്ക്രീനിലേക്ക് എത്തിയത്. ശോഭിത വാര്‍ത്തകളില്‍ നിറഞ്ഞു തുടങ്ങിയത് തെലുങ്ക് സൂപ്പർതാരം നാഗചൈതന്യയുമായുള്ള വിവാഹ നിശ്ചയത്തെത്തുടർന്നാണ്. സാമന്തയുമായുള്ള വിവാഹമോചനത്തിനു ശേഷം അധികം താമസിയാതെയായിരുന്നു നാഗചൈതന്യ ശോഭിതയെ വിവാഹം ചെയ്തത്.
സമാന്തയെ നാഗ ചെെതന്യ വഞ്ചിച്ചതാണെന്നും അതിനു ശോഭിതയാണ് കാരണമെന്നതുമടക്കം വാര്‍ത്തകളില്‍ നിറഞ്ഞു. എന്നാല്‍ വിവാഹ ബന്ധം പിരിഞ്ഞ ശേഷമാണ് നാഗ ചെെതന്യ ശോഭിത ധുലിപാലയെ ഡേറ്റ് ചെയ്യുന്നത്. പക്ഷേ ഇവരുടെ വിവാഹശേഷം ഒരുപാട് സൈബര്‍ മീഡിയ അറ്റാക്കുകള്‍ കമന്റുകളിലൂടെ ശോഭിത നേരിട്ടു. എന്നാല്‍ ബന്ധം പിരിഞ്ഞ ശേഷം സമാന്തയും മറ്റൊരു വിവാഹ ജീവിതത്തിലേക്ക് കടന്നു. അധിക്ഷേപങ്ങൾ കടുത്തിട്ടും ശോഭിത മൗനം പാലിച്ചു.
ഇപ്പോഴിതാ ആദ്യമായി തന്റെ വ്യക്തിജീവിതത്തിന് ചുറ്റുമുള്ള ആളുകളുടെ ശ്രദ്ധയെക്കുറിച്ചും അത് എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും പറയുകയാണ് ശോഭിത.
‘‘ജനശ്രദ്ധയുണ്ടായിരുന്നു എന്ന് ഉറപ്പാണ്. പക്ഷെ ആളുകൾക്ക് കൗതുകമായിരുന്നു. ഞാൻ എന്റെ ജീവിതം ജീവിക്കുകയായിരുന്നു. എന്ത് പ്രതികരണമാണ് എന്നിൽ നിന്ന് പ്രതീക്ഷിച്ചതെന്ന് എനിക്കറിയില്ല. ജീവിതത്തിൽ ഞാൻ മികച്ചയിടത്താണ് ഇന്നുള്ളത്. ആരാണ് ഞാനെന്നതിൽ ഉറപ്പുണ്ട്. ഭിന്നതകളുള്ള അഭിപ്രായങ്ങൾ ബാധിക്കാതെ അതിനെ കാണാൻ എനിക്ക് കുഴപ്പമില്ല. ധ്രുവീകരണ കാഴ്ചപ്പാടുകൾക്കിടയിൽ അത് സ്പർശിക്കാതെ ഇരിക്കുന്നത് എനിക്ക് വളരെ സുഖകരമാണ്.
എല്ലാത്തിനെക്കുറിച്ചും പൊതുവെ വളരെയധികം ചർച്ചകൾ നടക്കുന്നുണ്ട്, വളരെയധികം ചൂടാണ്. കാലാവസ്ഥ പോലെയാണ് അത്. സമൂഹത്തിന് കാലാവസ്ഥയുണ്ട്. അതിനെ ഗൗരവമായി എടുക്കാൻ കഴിയില്ല, അത് എന്നെന്നേക്കുമായി നിലനിൽക്കുന്നതല്ല. കാലാവസ്ഥ മാറാൻ പോകുന്നു. അത് അറിയാൻ ഒരാൾ കേന്ദ്രീകൃതനായിരിക്കണമെന്ന് ഞാൻ കരുതുന്നു...’’ ശോഭിത പറഞ്ഞു. ഗലാട്ട പ്ലസുമായുള്ള അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
സാമന്ത റൂത്ത് പ്രഭുവിൽ നിന്ന് ചൈതന്യ വിവാഹമോചനം നേടിയതിന് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ഇവരുടെ ഡേറ്റിംഗ് തുടങ്ങിയത്. തങ്ങളുടെ കിംവദന്തികളെക്കുറിച്ച് പരസ്യമായി സംസാരിക്കാൻ അവർ ആദ്യം തീരുമാനിച്ചില്ലെങ്കിലും, വെക്കേഷന് നിന്നുള്ള ചിത്രങ്ങൾ പങ്കിട്ടതു വഴി അവരുടെ ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വളർന്നു. പിന്നീടാണവര്‍ തങ്ങളുടെ ബന്ധം പരസ്യമാക്കിയതും വിവാഹിതരായതും.

നാഗചൈതന്യയുമായുള്ള വിവാഹശേഷം ശോഭിത ധൂലിപാല ഒരുവർഷത്തോളം സിനിമയിൽ നിന്ന് വിട്ടുനിന്നിരുന്നു. തെലുങ്ക് ക്രൈം ത്രില്ലർ പരമ്പരയായ ‘ചീകാടിലോ’യിലൂടെയാണ് താരം തിരിച്ചെത്തിയത്. പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് പാ രഞ്ജിത്ത് സംവിധാനം ചെയ്ത ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് സയൻസ് ഫിക്ഷൻ ഫ്യൂച്ചറിസ്റ്റിക് ഡ്രാമയായ വെട്ടുവം എന്ന ചിത്രത്തിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്.
അതേസമയം, നാഗചൈതന്യ തന്റെ വരാനിരിക്കുന്ന ചിത്രമായ വൃഷകർമയുടെ റിലീസിനായി തയ്യാറെടുക്കുകയാണ്. ഹൊറർ, പുരാണം, സാഹസികത, ആക്ഷൻ എന്നിവയുടെ ഘടകങ്ങൾ സമന്വയിപ്പിക്കുന്ന ഒരു കഥയെക്കുറിച്ചുള്ള സൂചന നൽകുന്ന ചിത്രത്തിന്റെ ആദ്യ കാഴ്ച അടുത്തിടെ പുറത്തിറങ്ങി. കാർത്തിക് ദണ്ഡു സംവിധാനം ചെയ്ത് ശ്രീ വെങ്കിടേശ്വര സിനി ചിത്ര, സുകുമാർ റൈറ്റിംഗ്സിന്റെ ബാനറുകളിൽ ബിവിഎസ്എൻ പ്രസാദും സുകുമാറും നിർമ്മിച്ച ഈ പദ്ധതിയിൽ ചൈതന്യയ്ക്കൊപ്പം മീനാക്ഷി ചൗധരിയും അഭിനയിക്കുന്നു. ലാപതാ ലേഡീസ് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സ്പർശ് ശ്രീവാസ്തവ, ജയറാം, സറീന വഹാബ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Comments