
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടി ചിപ്പിയുടെ 51-ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. മകൾ അവന്തികയുടെ നേതൃത്വത്തിലായിരുന്നു ഇത്തവണത്തെ ആഘോഷങ്ങൾ.
"കഴിഞ്ഞ രാത്രിയെക്കുറിച്ച് പറയുകയാണെങ്കിൽ... നിങ്ങളുടെ ഓരോരുത്തരുടെയും മനോഹരമായ ആശംസകൾക്ക് ഒത്തിരി നന്ദി! നിങ്ങളുടെ ഈ സ്നേഹമാണ് എന്റെ ദിവസത്തെ ഇത്രയും സവിശേഷമാക്കിയത്," - ആഘോഷ ചിത്രങ്ങൾ പങ്കുവെച്ച് ചിപ്പി കുറിച്ചു.
ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിപ്പേരാണ് ചിപ്പിക്ക് ആശംസകളുമായെത്തിയത്. മകൾ അവന്തിക ചിപ്പിയുടെ രസകരമായൊരു വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്.
മലയാളത്തിലും കന്നഡയിലും തിളങ്ങി നിൽക്കുന്നതിനിടെ 2001 ലായിരുന്നു ചിപ്പിയുടെ വിവാഹം. പ്രമുഖ നിർമാതാവ് എം. രഞ്ജിത്താണ് ചിപ്പിയുടെ ഭർത്താവ്. ഇവർക്ക് അവന്തിക എന്നൊരു മകളാണുള്ളത്. വിവാഹശേഷവും അഭിനയത്തിലും പരമ്പരകളുടെ നിർമാണത്തിലും ചിപ്പി സജീവമാണ്.






