
പ്രിയപ്പെട്ട സംഗീത സംവിധായകൻ ഇളയരാജയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഗായിക കെ.എസ്. ചിത്ര."നമ്മുടെ പ്രിയപ്പെട്ട രാജാ സാറിന് ജന്മദിനാശംസകൾ. ദൈവം സാറിന് സന്തോഷവും ആരോഗ്യവും സമാധാനവും നിറഞ്ഞ ഒരു നീണ്ട സംഗീതജീവിതം നൽകി അനുഗ്രഹിക്കട്ടെ. ജന്മദിനം നന്നായി ആഘോഷിക്കൂ പ്രിയ സാർ," ചിത്ര കുറിച്ചു.
നേരത്തെ സംഗീതമേഖലയിൽ അൻപത് വർഷം തികയ്ക്കുന്ന വേളയിലും ഇളയരാജയ്ക്ക് ആശംസകൾ നേർന്ന് ചിത്ര കുറിപ്പ് പങ്കുവെച്ചിരുന്നു. 1985 മുതൽ ഇളയരാജയുടെ കീഴിൽ ആയിരത്തിലധികം ഗാനങ്ങൾ ആലപിക്കാൻ കഴിഞ്ഞത് തന്റെ സംഗീത യാത്രയിലെ ഏറ്റവും വലിയ നേട്ടമായി കണക്കാക്കുന്നുവെന്നും, അദ്ദേഹത്തിന്റെ കർശനമായ റെക്കോർഡിംഗ് ശൈലിയാണ് തന്നെ മികച്ചൊരു ഗായികയാക്കി മാറ്റിയതെന്നും ചിത്ര മുൻപ് ഓർത്തെടുത്തിരുന്നു.ആരാധകരും സിനിമാ-സംഗീത ലോകത്തെ പ്രമുഖരും ഉൾപ്പെടെ നിരവധി പേരാണ് ഇളയരാജയ്ക്ക് ആശംസകളുമായി രംഗത്തെത്തുന്നത്.






