
വസ്ത്രധാരണത്തിലെ പരീക്ഷണങ്ങൾ കൊണ്ടും ബോൾഡ് നിലപാടുകൾ കൊണ്ടും എപ്പോഴും തരംഗം സൃഷ്ടിക്കുന്ന താരമാണ് ഉർഫി ജാവേദ്. മറ്റൊരു ഫാഷൻ ഡിസൈനറും ചിന്തിക്കാൻ പോലും സാധ്യതയില്ലാത്ത വസ്ത്രങ്ങൾ ധരിച്ചാണ് ഉര്‍ഫി എപ്പോഴും തിളങ്ങിയിട്ടുള്ളത്. അഭിനേത്രിയും ബിഗ്ബോസ് ഒ.ടി.ടി ഒന്നാം സീസണ് മത്സരാര്‍ഥിയുമായിരുന്ന ഉര്‍ഫി ശരിക്കും താരമായത് സോഷ്യല്‍ മീഡിയയില്‍ തന്റെ ഫാഷന്‍ പരീക്ഷണങ്ങള്‍ പങ്കിട്ടു തുടങ്ങിയപ്പോഴാണ്. ഏറെ വിമര്‍ശനങ്ങള്‍ കേട്ടിരുന്നുവെങ്കിലും പിന്നീട് താരത്തിന്റെ പരീക്ഷണങ്ങള്‍ മികച്ച കൈയടിയും പ്രശംസയും കിട്ടിത്തുടങ്ങി.
ഇപ്പോഴിതാ തന്റെ പുതിയ വസ്ത്രപരീക്ഷണത്തിലൂടെ വീണ്ടും ഫാഷന്‍ സെന്സേഷനാകുകയാണ് ഉര്‍ഫി ജാവേദ്. ഇത്തവണത്തെ താരത്തിന്റെ പരീക്ഷണം രാജ്മ ചാവല്‍ കൊണ്ടുണ്ടാക്കിയ ഔട്ട്ഫിറ്റ് ധരിച്ചാണ്. കിഡ്നി ബീന്‍സ് അഥവാ രാജ്മ ചാവല്‍ എന്നറിയപ്പെടുന്ന ധാന്യം കൊണ്ടാണ് താരത്തിന്റെ ഡ്രസ്. രാജ്മ ചാവലിന്റെ ഇരുവശവും ദ്വാരമുണ്ടാക്കി പരസ്പരം ഡയമണ്ട് ഷേയ്പ്പില് ഘടിപ്പിച്ചാണ് താരം ഔട്ട്ഫിറ്റ് തയ്യാറാക്കിയത്. അതിനു മാച്ചിംഗായി രാജ്മ ബീന്‍സ് വച്ചുണ്ടാക്കിയ ഇയര്‍റിംഗ്സും താരം ധരിച്ചിട്ടുണ്ട്. താരത്തിന്റെ പുത്തന്‍ ഫാഷന്‍ പരീക്ഷണം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്. ഉര്‍ഫിയുടെ ക്രിയേറ്റിവിറ്റിക്ക് കൈയടി നല്‍കുകയാണ് സോഷ്യല്‍ മീഡിയ.






