
ഭാര്യ സുചിത്രയുടെ അറുപതാം പിറന്നാള്‍ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷമാക്കി മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ വിശ്വസ്ത സുഹൃത്തും നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ ശാന്തി ആന്റണിയാണ് പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ വീഡിയോ രൂപത്തില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് .
ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. മോഹന്‍ലാല്‍, സുചിത്ര, ആന്റണി പെരുമ്പാവൂര്‍, ശാന്തി എന്നിവര്‍ ഒരുമിച്ചുളള മനോഹരമായ നിമിഷങ്ങളും ശാന്തി പങ്കുവെച്ച വീഡിയോയിലുണ്ട്. സിംഗപ്പൂരില്‍ വെച്ചായിരുന്നു ജന്മദിനാഘോഷം.
ഏറ്റവും പ്രിയപ്പെട്ട സുചിചേച്ചിക്ക് ജന്മദിനാശംസകള്‍ എന്ന അടിക്കുറിപ്പോടെയാണ് ശാന്തി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വളരെ ലളിതവും എന്നാൽ മനോഹരവുമായ ചടങ്ങിൽ ഒരുപിടി അടുത്ത സുഹൃത്തുക്കൾ മാത്രമാണ് പങ്കെടുത്തത്.
മോഹൻലാലിന്റെ കുടുംബവുമായി ഏറെ അടുത്ത സൗഹൃദം പുലർത്തുന്നവരാണ് ആന്റണി പെരുമ്പാവൂരും കുടുംബവും. രാവിലെ ആശംസകൾ നേർന്ന് മോഹൻലാൽ പോസ്റ്റ് പങ്കുവച്ചിരുന്നു. "പുഞ്ചിരി, കരുത്ത്, ദയ... നിന്നെ നീയാക്കുന്ന എല്ലാ ചെറിയ കാര്യങ്ങൾക്കും... ജന്മദിനാശംസകൾ എന്റെ പ്രണയമേ".- എന്നാണ് മോഹൻലാൽ സുചിത്രയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചത്.






