ആമസോൺ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്ത ഏറ്റവും പുതിയ ബോളിവുഡ് ചിത്രം 'സിസ്റ്റ'ത്തിലെ ജ്യോതികയുടെ പ്രകടനത്തെയും, സിനിമയെയും പ്രശംസിച്ച് താരത്തിന്റെ ഭർത്താവും തമിഴ് സൂപ്പർതാരവുമായ സൂര്യ. ചിത്രത്തിൽ 'സരിക' എന്ന കോർട്ട് സ്റ്റെനോഗ്രാഫറുടെ വേഷമാണ് ജ്യോതിക കൈകാര്യം ചെയ്തത്. ജ്യോതിക കഥാപാത്രമായി പൂർണ്ണമായും ജീവിക്കുകയായിരുന്നുവെന്നും വാക്കുകളേക്കാൾ ശക്തമാണ് അവളുടെ മൗനമെന്ന് ഈ ചിത്രം വീണ്ടും തെളിയിച്ചതായും സൂര്യ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. സിനിമയെയും സഹപ്രവർത്തകരെയും അഭിനന്ദിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിലാണ് സൂര്യ കുറിപ്പ് പങ്കുവെച്ചത്.
"പോസ്റ്റ് ചെയ്യാൻ അല്പം വൈകി, എങ്കിലും ഇത് പറയാതിരിക്കാൻ വയ്യ... 'സിസ്റ്റം' വളരെ മികച്ചൊരു സിനിമാ അനുഭവമായിരുന്നു. ഇത്രയും തീവ്രമായ പ്രകടനങ്ങളും ആഴവുമുള്ള ഒരു ചിത്രം സമ്മാനിച്ചതിന് സംവിധായിക അശ്വിനി അയ്യർ തിവാരിക്കും ടീമിനും, നിർമ്മാതാവ് ഹർമാൻ ബവേജയ്ക്കും അഭിനന്ദനങ്ങൾ. നേഹ രാജ്വൻഷ് എന്ന കഥാപാത്രത്തെ അതിശക്തമായി അവതരിപ്പിച്ച സൊനാക്ഷി സിൻഹയുടെ പ്രകടനവും ഏറെ ഇഷ്ടപ്പെട്ടു." — സൂര്യ കുറിച്ചു.
ജ്യോതികയെ ടാഗ് ചെയ്തുകൊണ്ട് സൂര്യ പങ്കുവെച്ച വികാരനിർഭരമായ വാക്കുകൾ ഇതിനകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു: "സരിക എന്ന കഥാപാത്രത്തിലേക്ക് നീ പൂർണ്ണമായും അലിഞ്ഞുചേരുന്നത് ഞാൻ കണ്ടു. എനിക്ക് എപ്പോഴും അറിയാവുന്ന സത്യം ഇപ്പോൾ ലോകം മുഴുവൻ കാണുന്നു... നിന്റെ മൗനം വാക്കുകളേക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നുവെന്ന്. നിന്നെക്കുറിച്ച് ഓർത്ത് ഒരുപാട് അഭിമാനം തോന്നുന്നു പൊണ്ടാട്ടി." എന്നായിരുന്നു സൂര്യയുടെ വാക്കുകൾ.

ആമസോൺ പ്രൈം വീഡിയോയിൽ വൻ ജനപ്രീതിയും മികച്ച വ്യൂവർഷിപ്പ് റെക്കോർഡുകളും നേടി മുന്നേറുന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് ആശംസകൾ നേർന്നുകൊണ്ടാണ് സൂര്യ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
അതേസമയം, ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് ജ്യോതികയും മനസ്സ് തുറന്നിരുന്നു. മുൻപ് താൻ ചെയ്തിട്ടില്ലാത്ത തരം, ഒട്ടനവധി ഭാവതലങ്ങളുള്ള കഥാപാത്രമാണ് സരികയെന്നും ഒരു അഭിനേത്രി എന്ന നിലയിൽ വാക്കുകളേക്കാൾ മൗനത്തിലൂടെ വികാരങ്ങൾ പ്രകടിപ്പിക്കുക എന്നത് തികച്ചും വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും ജ്യോതിക വ്യക്തമാക്കി. യഥാർത്ഥ ജീവിതത്തിൽ കോടതിയിൽ പോയിട്ടില്ലാത്ത താൻ മറ്റ് കോടതി മുറി ചിത്രങ്ങൾ കണ്ടാണ് ഇത്തരം വേഷങ്ങൾക്കായി തയ്യാറെടുക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.

Comments