
ഇളയ മകള്‍ റൂഹിയുടെ രണ്ടാം പിറന്നാള്‍ ആഘോഷമാക്കി നടന് സിജു വില്‍സണ്‍. ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ താരം തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. തങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ടുവന്ന റൂഹിക്ക് ആശംസകള്‍ നേര്‍ന്ന് ഹൃദയസ്പര്‍ശിയായ കുറിപ്പും സിജു പങ്കുവെച്ചിട്ടുണ്ട്.
‘റൂഹിയുടെ 'ബോണ്‍ ടു ബി വൈല്‍ഡ്.... ഞങ്ങളുടെ ജീവിതത്തിലേക്ക് ഏറ്റവും വലിയ സന്തോഷമാണ് നീ കൊണ്ടുവരുന്നത്. നിന്നെക്കുറിച്ച് ഞങ്ങള്‍ക്ക് ഏറെ അഭിമാനമുണ്ട്. ഞങ്ങള്‍ക്ക് നിന്നോട് അളവറ്റ സ്നേഹമാണുള്ളത്. ചേച്ചി മെഹറിനാകട്ടെ അവളുടെ ഈ കുട്ടിപ്പുലിയെ ജീവനാണ്' - സിജു കുറിച്ചു.
വൈല്‍ഡ് തീമില്‍ അതീവ സുന്ദരമായി ഒരുക്കിയ ജന്മദിന കേക്കിൽ 'ബോണ്‍ ടു ബി വൈല്‍ഡ്' എന്ന് എഴുതിയിരുന്നു. മൃഗങ്ങളുടെ കുട്ടിരൂപങ്ങൾ കൊണ്ട് അലങ്കരിച്ച കേക്കും ആഘോഷത്തിന്റെ ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരങ്ങളുടെയും ആരാധകരുടെയും ആശംസകള്‍ പോസ്റ്റിന് താഴെ നിറഞ്ഞു കഴിഞ്ഞു. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2017 മേയ് 28 നായിരുന്നു സിജു വില്‍സണും ശ്രുതിയും വിവാഹിതരായത്. റൂഹിയെ കൂടാതെ മെഹര്‍ എന്നൊരു മകള്‍ കൂടി ഇവര്‍ക്കുണ്ട്.
നേരം, പ്രേമം, ഹാപ്പി വെഡ്ഡിംഗ്, കട്ടപ്പനയിലെ ഋത്വിക് റോഷന് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് സിജു വില്‍സണ്‍. വിനയൻ സംവിധാനം ചെയ്ത 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന ചിത്രത്തിലെ ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന കഥാപാത്രം സിജുവിന്റെ കരിയറിലെ വലിയൊരു വഴിത്തിരിവായിരുന്നു.
മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ച 'വാസന്തി'യുടെ നിര്‍മ്മാതാവും സിജു വില്‍സണ്‍ ആണ്. ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയും സിജു അവതരിപ്പിച്ചു. അതേസമയം, 'ഡോസ്' ആണ് സിജുവിന്റേതായി തിയേറ്ററുകളില്‍ എത്തിയ ഏറ്റവും പുതിയ ചിത്രം.






