
ഇന്ത്യൻ ട്വന്റി20 ടീമിന്റെ പുതിയ നായകന്റെ കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും. നിർണായക ബിസിസിഐ അപെക്സ് കൗൺസിൽ യോഗം ഇന്ന് ഓൺലൈനായി ചേരും. സൂര്യകുമാർ യാദവിനെ മാറ്റി ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കുമെന്നാണ് റിപ്പോർട്ടുകൾ.
ലോകകപ്പ് നേടിയ ക്യാപ്റ്റന് ഇനി ടീമിൽ പോലും ഇടമുണ്ടാകില്ല. ചാമ്പ്യൻസ് ട്രോഫി നേടിത്തന്ന രോഹിത് ശർമയെ ഏകദിന ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റിയതുപോലെ മറ്റൊരു കടുംവെട്ട് തീരുമാനത്തിലേക്കാണ് ബിസിസിഐ നീങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
മോശം ഫോം തുടരുന്ന സൂര്യകുമാർ യാദവിനെ മാറ്റി അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ പരമ്പരയിൽ പുതിയ ക്യാപ്റ്റനെത്തുമെന്നാണ് റിപ്പോർട്ടുകൾ.






