
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും ഉയർത്തുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. പിഎസ്.സി പരീക്ഷ എഴുതി ആയിരങ്ങൾ തൊഴിൽ കാത്ത് നിൽക്കുന്നു. അവരുടെ തലയിൽ ഇടുത്തീ വീഴുന്ന ഒരു നിർദ്ദേശമായി ധവള പത്രത്തിലെ പെൻഷൻ പ്രായം ഉയർത്തണം എന്ന കാര്യം. ഈ കാര്യവുമായി മുന്നോട്ടുപോവുകയാണെങ്കിൽ അതിശക്തമായ പ്രതിഷേധത്തിന് ഡിവൈഎഫ്ഐ നേതൃത്വം നൽകുമെന്നും വി കെ സനോജ് പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ കാലത്ത് നിയമന നിരോധനം കണ്ടിട്ടുണ്ട്. യുവജന വിരുദ്ധ നയങ്ങൾ തിരുത്താൻ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ഉണ്ടാകും. യുഡിഎഫ് അധികാരത്തിൽ വന്ന ഘട്ടത്തിൽ എല്ലാം യുവജന വിരുദ്ധ നയങ്ങൾ കണ്ടതാണ്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് നിയമന നിരോധനം കണ്ടിട്ടുണ്ട്. യുവജന വിരുദ്ധ നയങ്ങൾ തിരുത്താൻ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്നും വാക്കുകൾ.
പെൻഷൻ പ്രായം വർധിക്കുന്നതോട് കൂടി പ്രൊമോഷൻ സാധ്യതകൾ ഇല്ലാതാകും. സംസ്ഥാനത്തു ഏറ്റവും കൂടുതൽ നിയമനം നടന്നത് കഴിഞ്ഞ 10 വർഷം. യുഡിഎഫ് അധികാരത്തിൽ വന്നപ്പോഴൊക്കെ യുവജന വിരുദ്ധ നിലപാടാണ് എടുത്തിട്ടുള്ളത്. അങ്ങനെ മുന്നോട്ട് പോയാൽ ശക്തമായി നേരിടും. പൂക്കി സി എമ്മിന്റെ വാക്കും പഴയ ചാക്കും ഒരു പോലെയന്ന് വി കെ സനോജ് പറഞ്ഞു.






