തിരുവനന്തപുരം: മഴ ശക്തമായതിനെ തുടര്‍ന്ന് ജാഗ്രതാനിര്‍ദേശം. എട്ടു ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മറ്റു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മലയോര മേഖലകളിലുള്ളവര്‍ അതീവ ശ്രദ്ധ പുലര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ശക്തമായതോടെ വടക്കന്‍-മധ്യ കേരളത്തിലെ എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. ശക്തമായ കാറ്റിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ ദുര്‍ബലമായ വീടുകളില്‍ താമസിക്കുന്നവരും മലയോര മേഖലകളിലുള്ളവരും അതീവ ശ്രദ്ധ പുലര്‍ത്തണം.
ആശങ്കയായി മഴക്കാല രോഗങ്ങളും പടരുന്നുണ്ട്. പനിബാധിതരുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ടായി. മഴ പെയ്തുതുടങ്ങിയതോടെ സംസ്ഥാനത്തുടനീളം പകര്‍ച്ചവ്യാധികള്‍ അതിവേഗം പടരുകയാണ്. ഒരൊറ്റ ദിവസം കൊണ്ട് പതിനായിരത്തിലധികം ആളുകളാണ് പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം എത്തിയത്. ആശുപത്രികളില്‍ എത്തുന്നവരില്‍ ഭൂരിഭാഗവും വൈറല്‍ പനി ബാധിതരാണ്.
ഒരൊറ്റ ദിവസം 59 പേര്‍ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.ആരോഗ്യ വകുപ്പിന്റെ മുന്‍കരുതല്‍ നിര്ദ്ദേശങ്ങള്മഞ്ഞപ്പിത്തം, എലിപ്പനി, ടൈഫോ യ്ഡ് തുടങ്ങിയ മാരകമായ രോഗങ്ങള്‍ പടരാന്‍ സാധ്യതയുള്ളതിനാല്‍ ആരോഗ്യ വിദഗ്ധര്‍ കൃത്യമായ പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്.
