തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷാ നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശനമാക്കുന്നു. ഇനിമുതല്‍ ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ചാല്‍ 500 രൂപ പിഴ ഒടുക്കേണ്ടി വരുന്നതിനൊപ്പം മൂന്ന് മാസത്തേക്ക് ഡ്രൈവിങ് ലൈസന്‍സും റദ്ദാക്കും.
എം.വി.ഡി നടത്തുന്ന ഒരു ദിവസത്തെ നിര്‍ബന്ധിത സുരക്ഷിത െ്രെഡവിങ് പരിശീലന ക്ലാസില്‍ പങ്കെടുത്താല്‍ മാത്രമേ ലൈസന്‍സ് പുനഃസ്ഥാപിച്ചു നല്‍കുകയുള്ളൂ. ഗതാഗത നിയമലംഘനങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ശിക്ഷാ കാലാവധിയും പരിശീലന കാലയളവും കൃത്യമായി നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി.
കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ നേരത്തെ വ്യവസ്ഥയുണ്ടായിരുന്നെങ്കിലും, കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിനനുസരിച്ചുള്ള കൃത്യമായ മാനദണ്ഡങ്ങള്‍ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്നില്ല. പുതിയ ഉത്തരവോടെ നിയമലംഘനങ്ങളെ 13 വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചാണ് ശിക്ഷ നിശ്ചയിച്ചിരിക്കുന്നത്. പുതിയ നിയമപ്രകാരമുള്ള വിവിധ ശിക്ഷകള്‍ ഒറ്റനോട്ടത്തില്‍:
(നിയമലംഘനം ലൈസന്‍സ് സസ്പെന്ഷന് കാലാവധി നിര്‍ബന്ധിത ക്ലാസ്)
മദ്യപിച്ച്/അലക്ഷ്യമായി ഓടിച്ച് ആളപായമുണ്ടാക്കല്‍:
1 വര്‍ഷം 5 ദിവസം
അപകടത്തില്‍ ഗുരുതര പരുക്കേല്‍പ്പിക്കല്‍:
6 മാസം 5 ദിവസം
മദ്യപിച്ചുള്ള െ്രെഡവിങ്, മത്സരയോട്ടം, അലക്ഷ്യമായ െ്രെഡവിങ്:
6 മാസം 3 ദിവസം
ആംബുലന്‍സ്, ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ തടസ്സപ്പെടുത്തല്‍:
6 മാസം 1 ദിവസം
അമിതവേഗം:
3 മാസം 3 ദിവസം
അമിതഭാരം കയറ്റല്‍:
3 മാസം 1 ദിവസം
ഹെല്‍മെറ്റ്
ഇല്ലാതെയുള്ള യാത്ര:
3 മാസം 1 ദിവസം
കോഴ്സ് പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ആര്.ടി. ഓഫീസുകളില്‍നിന്ന് ലൈസന്‍സ് തിരികെ ലഭിക്കൂ. സാങ്കേതിക തകരാറുകളുള്ള വാഹനം നിരത്തിലിറക്കുന്നവര്‍ക്കും 6 മാസത്തെ സസ്പെന്‍ഷനും 3 ദിവസത്തെ ക്ലാസും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉയര്‍ന്നേക്കാം
നേരത്തെ ഹെല്‍മെറ്റ് ധരിക്കാത്തത് പോലുള്ള ചെറിയ കുറ്റങ്ങള്‍ക്ക് ലൈസന്‍സ് റദ്ദാക്കുന്ന നടപടികളിലേക്ക് എം.വി.ഡി കടന്നിരുന്നില്ല.
എന്നാല്‍ നിയമലംഘനങ്ങള്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. അതേസമയം, സംസ്ഥാനത്ത് നിലവില്‍ മൂന്ന് പരിശീലന കേന്ദ്രങ്ങള്‍ മാത്രമാണ് ഉള്ളത് എന്നതിനാല്‍, ആയിരക്കണക്കിന് വരുന്ന നിയമലംഘകര്‍ക്ക് ക്ലാസുകള്‍ കൃത്യസമയത്ത് നല്കി ലൈസന്‍സ് പുനഃസ്ഥാപിച്ചു നല്‍കുന്നത് മോട്ടോര്‍ വാഹന വകുപ്പിന് വലിയ പ്രായോഗിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

Comments