ചെന്നൈ: ബി.ജെ.പിയുമായുള്ള ബന്ധം ഔദ്യോഗികമായി അവസാനിച്ചു തമിഴ്നാട് നേതാവ് കെ. അണ്ണാമലൈ. ദിവസങ്ങളായി നിലനിന്നിരുന്ന അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട്, തമിഴ്നാട്ടിലെ ബി.ജെ.പിയുടെ ഏറ്റവും പ്രമുഖ മുഖമായ കെ. അണ്ണാമലൈയുടെ രാജി ബിജെപി ദേശീയനേതൃത്വം സ്വീകരിച്ചു.
തമിഴ്നാട് മുന്‍ സംസ്ഥാന അധ്യക്ഷന്‍ ശ്രീ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സമര്‍പ്പിച്ച രാജി ഭാരതീയ ജനതാ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ ബഹുമാനപ്പെട്ട ശ്രീ നിതിന്‍ നവിന് സ്വീകരിച്ചതായി ബി.ജെ.പി ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് സോഷ്യല്‍ മീഡിയയിലൂടെ പൊതുജനങ്ങളുമായി അണ്ണാമലൈ ഒരു 'തുറന്ന, ഹൃദയംഗമമായ സംവാദം' നടത്താനിരിക്കെ, അതിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളിലാണ് ഈ നിര്‍ണായക നീക്കമുണ്ടായത്.
മുന്‍ തമിഴ്നാട് ബി.ജെ.പി അധ്യക്ഷനായ 41-കാരനായ ഈ നേതാവ് കഴിഞ്ഞ ചൊവ്വാഴ്ച ഡല്‍ഹിയിലെത്തി പാര്‍ട്ടി മേധാവി നിതിന്നവിനുമായി കൂടിക്കാഴ്ച നടത്തുകയും സൗഹാര്‍ദ്ദപരമായ രീതിയില്‍ ബന്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അമിത് ഷാ, അണ്ണാമലൈയിലെ പ്രതിഭയെ കണ്ടെത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച ബി.എല്‍. സന്തോഷ് എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
കാത്തിരിക്കാനായിരുന്നു പാര്‍ട്ടി അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് അണിയറയില്‍ ചര്‍ച്ചകള്‍ നടന്നു. വ്യാഴാഴ്ച തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. മറ്റൊരു ഘട്ട ചര്‍ച്ചകള്‍ കൂടി ആരംഭിച്ചു. ഒടുവില്‍ ഇന്നാണ് രാജി ഔദ്യോഗികമായി അംഗീകരിച്ചത്.
തമിഴ്നാട്ടിലുടനീളമുള്ള യുവ നേതാക്കളെ കണ്ടെത്തുക, അവര്‍ക്ക് പരിശീലനം നല്‍കുക, അവരെ വളര്‍ത്തിയെടുക്കുക എന്നിവ ലക്ഷ്യമിട്ട് ഒരു ജനകീയ പ്രസ്ഥാനം ആരംഭിക്കാനുള്ള പദ്ധതികളിലാണ് അണ്ണാമലൈയെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു. ഈ പ്രസ്ഥാനം പിന്നീട് ഒരു രാഷ്ട്രീയ പാര്‍ട്ടിയായി മാറിയേക്കാമെന്നും അവര്‍ സൂചന നല്കുന്നു. നിലവില്‍ അദ്ദേഹം 'വി ദ ലീഡേഴ്സ്' എന്ന പേരില്‍ ഒരു സന്നദ്ധ സംഘടന നടത്തുന്നുണ്ട്, ഇതായിരിക്കും അദ്ദേഹത്തിന്റെ പുതിയ പ്രസ്ഥാനത്തിന്റെ അടിത്തറയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Comments