ട്രെയിന്‍ യാത്രയ്ക്കിടയില്‍ തനിക്ക് കെണിയൊരുക്കാന്‍ നോക്കിയ ഒരുകൂട്ടം അഹങ്കാരികളായ യുവാക്കള്‍ക്ക്, സ്വന്തം ബുദ്ധിസാമര്‍ത്ഥ്യം കൊണ്ട് അതിലും വലിയ പണി തിരിച്ചുനല്‍കിയ ഒരു വൃദ്ധന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ കയ്യടി ഏറ്റുവാങ്ങുന്നത്. @Vaishali44 എന്ന എക്സ് ഹാന്‍ഡിലിലൂടെയാണ് ഈ രസകരമായ അനുഭവം പങ്കുവെക്കപ്പെട്ടിരിക്കുന്നത്. ആളൊഴിഞ്ഞ ഒരു ട്രെയിന്‍ കോച്ചില്‍ ജനാലയ്ക്കരികിലിരുന്ന് യാത്ര ആസ്വദിക്കുകയായിരുന്ന വൃദ്ധന്റെ അടുത്തേക്ക് എട്ടോ പത്തോ പേരടങ്ങുന്ന യുവാക്കളുടെ സംഘം കയറുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം.
ബഹളം വെച്ച് കോച്ചിലിരുന്ന യുവാക്കളില്‍ ഒരാള്‍ക്ക് ട്രെയിനിലെ അപായച്ചങ്ങല വലിക്കാന്‍ തോന്നി. ചങ്ങല വലിച്ചാല്‍ റെയില്‍വേയ്ക്ക് പിഴയൊടുക്കേണ്ടി വരുമെന്ന് ബോധ്യമുള്ളതിനാല്‍ അവര്‍ പരസ്പരം പണം പിരിച്ച് 1200 രൂപയോളം ഒപ്പുവെച്ചു. എന്നാല്‍, ചങ്ങല വലിച്ച ശേഷം അതിന്റെ കുറ്റം അവിടെയിരിക്കുന്ന പാവം വൃദ്ധന്റെ തലയില്‍ കെട്ടിവെക്കാനായിരുന്നു യുവാക്കളുടെ കുബുദ്ധി. താന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് വൃദ്ധന് ചോദിച്ചെങ്കിലും അതൊന്നും വകവെക്കാതെ യുവാക്കള്‍ അപായച്ചങ്ങല വലിക്കുകയും ട്രെയിന്‍ പെട്ടെന്ന് നിര്‍ത്തുകയും ചെയ്തു.
ചങ്ങല വലിച്ചതറിഞ്ഞ് റെയില്‍വേ ഉദ്യോഗസ്ഥരും റെയില്‍വേ പോലീസും അന്വേഷണത്തിനായി ഉടന്‍ തന്നെ ആ കോച്ചിലെത്തി. പൊലീസിനെ കണ്ടയുടന്‍ യുവാക്കള്‍ പ്ലാന്‍ ചെയ്തതുപോലെ വൃദ്ധന് നേരെ വിരല്‍ ചൂണ്ടുകയും, ഇയാളാണ് ചങ്ങല വലിച്ചതെന്ന് കള്ളം പറയുകയും ചെയ്തു. എന്നാല്‍ പരിഭ്രമിക്കാതെ തികച്ചും ശാന്തനായിരുന്ന വൃദ്ധന്, താന്‍ തന്നെയാണ് ചങ്ങല വലിച്ചതെന്ന് ഉദ്യോഗസ്ഥരോട് സമ്മതിച്ചു. തുടര്‍ന്ന് അദ്ദേഹം പറഞ്ഞ കള്ളമാണ് യുവാക്കളുടെ കളി മാറ്റിയത്, ഈ യുവാക്കള്‍ തന്റെ കൈയില്‍ നിന്നും 1200 രൂപ തട്ടിയെടുത്തെന്നും, അത് തിരിച്ചുപിടിക്കാന്‍ മറ്റ് മാര്‍ഗമില്ലാത്തതിനാലാണ് താന്‍ ചങ്ങല വലിച്ചതെന്നും വൃദ്ധന് പോലീസിനോട് പരാതിപ്പെട്ടു. തുകയെക്കുറിച്ചും നോട്ടുകളെക്കുറിച്ചും കൃത്യമായ വിവരവും അദ്ദേഹം നല്കി.
ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ യുവാക്കളെ പരിശോധിക്കുകയും പറഞ്ഞതുപോലെ ഒരു യുവാവിന്റെ പോക്കറ്റില്‍ നിന്നും 1200 രൂപ കണ്ടെത്തുകയും ചെയ്തു. ഇതോടെ കള്ളം പറഞ്ഞ യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും വൃദ്ധന് ആ പണം കൈക്കലാക്കുകയും ചെയ്തു. 'അനുഭവസമ്പത്തിനെ അത്ര എളുപ്പത്തില്‍ പറ്റിക്കാന്‍ കഴിയില്ല' എന്ന വരിയോടെയാണ് ഈ പോസ്റ്റ് അവസാനിക്കുന്നത്. വലിയൊരു കെണിയില്‍ പെട്ടുപോകുമായിരുന്ന സാഹചര്യത്തിലും സമചിത്തതയോടെയും ബുദ്ധിപൂര്‍വ്വവും പ്രതികരിച്ച ആ വൃദ്ധനാണ് യഥാര്‍ത്ഥ ഹീറോ എന്നാണ് നെറ്റിസണ്‍സ് ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.

Comments