കൊച്ചി: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ നടപടികള്‍ ശക്തമാക്കി ഇ.ഡി. അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ മരവിപ്പിച്ച 242 ബാങ്ക് അക്കൗണ്ടുകളിലായുള്ള 18.36 കോടി രൂപ കണ്ടുകെട്ടാനാണ് ഇ.ഡിയുടെ നീക്കം. ഇതിനായുള്ള ഔദ്യോഗിക റിപ്പോര്‍ട്ട് അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് മുന്നില്‍ ഉടന്‍ സമര്‍പ്പിക്കും. കൂടാതെ, പരിശോധനകളില്‍ പിടിച്ചെടുത്ത രേഖകള്‍ തുടര്‍ന്നും കസ്റ്റഡിയില്‍ സൂക്ഷിക്കുന്നതിനുള്ള അനുമതിയും ഇ.ഡി തേടും.
കേസിലെ പ്രധാനികളിലൊരാളും എക്സാലോജിക് കമ്പനി ഉടമയുമായ വീണ ടി.യുടെ എച്ച്.ഡി.എഫ്.സി ബാങ്ക് അക്കൗണ്ടും നിലവില്‍ മരവിപ്പിച്ചിട്ടുണ്ട്. ഒന്നര ലക്ഷം രൂപ മാത്രമാണ് ഈ അക്കൗണ്ടിലുള്ളത്. വീണയെ നേരിട്ട് ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി ഇവരുടെ ബാങ്ക് ലോക്കര്‍ തുറന്ന് വിശദമായ പരിശോധന നടത്താനും കേന്ദ്ര ഏജന്‍സി തീരുമാനിച്ചിട്ടുണ്ട്.
ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങള്‍ ഇ.ഡി അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളിയിരുന്നു. വിധിന്യായത്തില്‍ കമ്പനിക്കെതിരെ കടുത്ത പരാമര്‍ശങ്ങളാണ് കോടതി നടത്തിയത്. ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് കേസ് തീര്‍പ്പാക്കിയ സാഹചര്യത്തില്‍ ഇ.ഡിക്ക് അന്വേഷിക്കാന്‍ അധികാരമില്ലെന്ന സിഎംആര്‍എല്ലിന്റെ വാദം കോടതി പൂര്‍ണ്ണമായും തള്ളി. നികുതി തര്‍ക്കങ്ങള്‍ പരിഹരിച്ചതു കൊണ്ടുമാത്രം കള്ളപ്പണ ഇടപാടുകളിലെ അന്വേഷണം ഇല്ലാതാകുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ആദായ നികുതി, സമ്പത്ത് നികുതി നിയമങ്ങളിലെ നടപടികളില്‍ നിന്ന് മാത്രമേ കമ്പനിക്ക് നിയമപരിരക്ഷയുള്ളൂ.
പി.എം.എല്‍.എ നിയമപ്രകാരം സ്വന്തം നിലയില്‍ നടപടിയെടുക്കാന്‍ ഇ.ഡിക്ക് സ്വതന്ത്രമായ സംവിധാനമുണ്ട്. വരുമാനം വെളിപ്പെടുത്താത്തതോ നികുതിയോ പിഴയോ അടയ്ക്കാത്തതോ ആയ പ്രശ്നമല്ല ഇ.ഡി അന്വേഷിക്കുന്നത് കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്തിനെക്കുറിച്ചാണെന്നും ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.

Comments