തിരുവനന്തപുരം: പേഴ്സണൽ സ്റ്റാഫിലെ ബന്ധു നിയമന വിവാദത്തിനൊടുവിൽ മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീഭർത്താവ് ബെന്നി തോമസ് രാജിവെച്ചു. വിവാദത്തിന്റെ പശ്ചാത്തലത്തിൽ സണ്ണി ജോസഫിന് ഏതെങ്കിലും വിധത്തിൽ ദോഷമാകരുതെന്നതിനാലാണ് രാജിവെച്ചതെന്ന് ബെന്നി തോമസ് വ്യക്തമാക്കി.ഇരുവരും ചേർന്ന് ചർച്ച ചെയ്ത് എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് രാജിയെന്നാണ് പുറത്തുവരുന്ന വിവരം.
ബന്ധു നിയമന വിഷയത്തിൽ കെ.പി.സി.സി നേതൃയോഗത്തിലടക്കം മന്ത്രി സണ്ണി ജോസഫിനെതിരെ വിമർശനം ഉയർന്നിരുന്നു. പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ കൂടുതൽ കരുതൽ വേണമായിരുന്നുവെന്നും വിമർശനത്തിന് ഇട നൽകാൻ പാടില്ലായിരുന്നുവെന്നും മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടു.
പേഴ്സണൽ സ്റ്റാഫിൽ സഹോദരിയുടെ ഭർത്താവിനെ നിയമിച്ചതിനെ മന്ത്രി സണ്ണി ജോസഫ് ന്യായീകരിക്കുകയും ചെയ്തിരുന്നു. അപേക്ഷ ക്ഷണിച്ച് പരീക്ഷയും അഭിമുഖവും നടത്തി നടത്തുന്ന നിയമനമല്ല പേഴ്സണൽ സ്റ്റാഫിലേക്കുള്ള നിയമനമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

Comments