
മലയാളികളുടെ പ്രിയനടന് സലിം കുമാറിന്റെ വേര്‍പാടില്‍ വേദനയോടെ നടന് കാളിദാസ് ജയറാം. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ഹൃദയസ്പര്‍ശിയായ കുറിപ്പിലൂടെയാണ് കാളിദാസ് പ്രിയ കലാകാരന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.
ക്യാമറയ്ക്ക് മുന്നിലെ അഭിനയ മികവിനപ്പുറം സഹപ്രവര്‍ത്തകരോട് സലിം കുമാര്‍ കാണിച്ചിരുന്ന കരുതലിനെയാണ് കാളിദാസ് ഓര്‍ത്തെടുത്ത്. സലിം കുമാറിന്റെ വേര്‍പാട് മലയാളചലച്ചിത്ര ലോകത്തിന് നികത്താനാവാത്ത ഒന്നാണെന്ന് വ്യക്തമാക്കിയ താരം അദ്ദേഹത്തിന്റെ വിയോഗത്തില്‍ തളര്‍ന്ന കുടുംബത്തിലും പങ്കുചേര്‍ന്നു.
‘അദ്ദേഹത്തോടൊപ്പം സ്ക്രീന്‍ സ്പേസ് പങ്കിടാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. നമ്മളെല്ലാവരും ആരാധിക്കുന്ന ആ അത്ഭുത പ്രതിഭയ്ക്കപ്പുറം, ചുറ്റുമുളളവരോടെല്ലാം അദ്ദേഹം എത്രമാത്രം സൗഹാര്‍ദ്ദപരമായും സ്നേഹത്തോടെയും ദയയോടെയുമാണ് പെരുമാറിയിരുന്നതെന്ന് ഞാന്‍ എപ്പോഴും ഓര്‍ക്കും. മലയാള സിനിമയ്ക്ക് ഒരു യഥാര്‍ത്ഥ പ്രതിഭയെയാണ് നഷ്ടമായിരിക്കുന്നത്. ഈ വിഷമഘട്ടത്തില്‍ എന്റെ ചിന്തകളും പ്രാര്‍ത്ഥനകളും അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും കോടിക്കണക്കായ ആരാധകര്‍ക്കൊപ്പമുണ്ട്. ആത്മാവിന് നിത്യശാന്തി നേരുന്നു‘-കാളിദാസ് കുറിച്ചു.






