
സിംഗപ്പൂര്‍: ഇന്ത്യന്‍ സമൂഹത്തെ കുറ്റപ്പെടുത്തുന്നതും രാജ്യത്തിന്റെ സംസ്കാരത്തിനു വിരുദ്ധവുമായ 14 സമൂഹമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ സിംഗപ്പൂര്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. എക്സ്, ഫെയ്സ്ബുക്, യു ട്യൂബ് എന്നിവയില്‍ ചൈനയില്‍നിന്നു പോസ്റ്റ് ചെയ്തവയാണ് ഇവ.
സിംഗപ്പൂര്‍ ഇന്ത്യക്കാര്‍ കീഴടക്കുകയാണ് എന്ന മട്ടില്‍ പ്രചരിച്ച പോസ്റ്റുകളാണു വിവാദമായത്. രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യവും സാമുദായിക സൗഹാര്‍ദവും തകര്‍ക്കുകയും വംശീയവിദ്വേഷം പടര്‍ത്തുകയും ചെയ്യുന്നതു ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുമെന്നും 3 വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി. സിംഗപ്പൂരിലെ ജനസംഖ്യയില്‍ 9 ശതമാനത്തോളം ഇന്ത്യക്കാരാണ്.






