
ആലപ്പുഴ ചേര്‍ത്തലയില്‍ നിരവധി വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വെള്ളത്തില്‍ കിടന്ന് നാട്ടുകാര്‍ പ്രതിഷേധിച്ചു. ദേശീയപാത നിര്‍മാണത്തിലെ അപാകതകളാണ് വീടുകള്‍ വെള്ളത്തിലാകാന് കാരണമെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.
ചേര്‍ത്തലയില്‍ ഏറെ നാളുകളായി ഈ പ്രശ്നം നിലനില്‍ക്കുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. ദേശീയപാത നിര്‍മാണം ആരംഭിച്ചതിന് ശേഷമാണ് സ്ഥിതി രൂക്ഷമായതെന്നും ആരോപണമുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പലയിടങ്ങളിലും വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടതോടെയാണ് പ്രദേശവാസികള്‍ ദുരിതത്തിലായത്.
തോട് കരകവിഞ്ഞൊഴുകി വീടുകളിലേക്ക് വെള്ളം കയറുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതോടെ നഗരത്തിലെ മാലിന്യങ്ങള്‍ കലര്‍ന്ന വെള്ളം വീടുകളിലെത്തുകയാണ്. ശുചിമുറി മാലിന്യങ്ങളടക്കം വീടുകളിലേക്ക് കയറിയിറങ്ങുന്ന സ്ഥിതിയാണുള്ളത്. ഭക്ഷണം കഴിക്കാനോ വീടുകളില്‍ സ്വസ്ഥമായി കഴിയാനോ കഴിയാത്ത അവസ്ഥയിലാണെന്ന് നാട്ടുകാര്‍ പറയുന്നു.






