
മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ വര്‍ഷങ്ങളുടെ ഇടവേളയെടുത്ത ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിവന്നപ്പോള്‍ കൈ നിറയെ സിനിമകള്‍ മാത്രമല്ല ഒരുപിടി നല്ല സൗഹൃദങ്ങളും നേടിയെടുത്തു. വലിയൊരു സൗഹൃദവലയം തന്നെയുണ്ട് താരത്തിനിപ്പോള്‍. തന്റെ വ്യക്തിപരമായ പ്രതിസന്ധികള്‍ക്കിടയിലും യാത്രകളിലൂടെയും ബൈക്ക് റൈഡിംഗിലൂടെയും സൗഹൃദക്കൂട്ടായ്മകളിലും സിനിമകളിലൂടെയുമാണ് താരം സന്തോഷം കണ്ടെത്തുന്നത്.
ജീവിതത്തിലെ ഓരോ ഘട്ടത്തിലും മഞ്ജുവിന് സൗഹൃദങ്ങൾ തുണയായിട്ടുണ്ട്. നടൻ ദിലീപുമായുള്ള വിവാഹ ശേഷം കുടുംബിനിയായി ഒതുങ്ങിയ മഞ്ജു വാര്യർക്ക് സംയുക്ത വർമ, ഗീതു മോഹൻദാസ്, പൂർണിമ ഇന്ദ്രജിത്ത് എന്നിവരായിരുന്നു അന്നത്തെ പ്രിയ കൂട്ടുകാർ. ഇന്നും ആ സൗഹൃദം അങ്ങനെ തന്നെ തുടരുന്നു. ആ സൗഹൃദങ്ങളില്‍ മുന്‍പന്തിയിലാണ് സംവിധായികയും അഭിനേത്രിയുമായിരുന്ന ഗീതു മോഹന്‍ദാസ്.
ഇപ്പോഴിതാ ഗീതു മോഹന്‍ദാസിന്റെ ജന്മദിനത്തില് വേറിട്ട രീതിയില്‍ ആശംസ പങ്കിടുകയാണ് മഞ്ജുവാര്യര്‍. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ അപ്സ്’ എന്ന ചിത്രം കാണാന്‍ കാത്തിരിക്കാന്‍ വയ്യ എന്നാണ് മഞ്ജുവാര്യര്‍ കുറിച്ചിരിക്കുന്നത്. ‘‘നീ സൃഷ്ടിച്ച മാജിക് ലോകം കാണാൻ കാത്തിരിക്കാൻ വയ്യ...’’ എന്ന ക്യാപ്ഷന്‍ നല്കി ‘ടോക്സിക്കി’ന്റെ ബിടിഎസ് വീഡിയോ സഹിതമാണ് മഞ്ജുവാര്യര്‍ ആശംസ പങ്കിട്ടിരിക്കുന്നത്. ഗീതുവിനൊപ്പമുള്ള ചിത്രം പങ്കിട്ട്, ‘ഹാപ്പി ബര്‍ത്ത്ഡേ ലവ്...ലവ് യൂ...’ എന്നും മഞ്ജുവാര്യര്‍ കുറിച്ചിട്ടുണ്ട്.
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ അപ്സ്’ എന്ന ചിത്രത്തിന്റെ ബിടിഎസ് വീഡിയോയില്‍ ഓരോ സീനിനെയും കൃത്യമായി മനസ്സിലാക്കി ഒരുക്കുന്ന ഗീതുവിനെ കാണാന്‍ കഴിയും. ചിത്രത്തിന്റെ ഗ്ലിംപ്സില്‍ കാണിച്ച ബ്ലാസ്റ്റ് സീക്വന്‍സിനെ ഗീതുവെന്ന സംവിധായിക സമീപിച്ച രീതിയും സോഷ്യല്‍ മീഡിയയിലൂടെ പലരും എടുത്തു പറയുന്നുണ്ട്. കേള്‍ക്കുന്നുണ്ടോ, ലയേഴ്സ് ഡൈസ്, മൂത്തോൻ എന്നീ ക്ലാസിക് ചിത്രങ്ങളൊരുക്കിയ ഗീതുവിന് ‘ടോക്സിക്’ പോലെയൊരു പാന്‍ ഇന്ത്യന്‍ പുള്‍ ഓഫ് സിനിമ ചെയ്യാനാകുമോ എന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയാണ് ഈ ബിടിഎസ് വീഡിയോ.
വലിയ കാൻവാസ് കൊണ്ടും, നിർമ്മാണ ശൈലി കൊണ്ടും, അതുല്യമായ സർഗ്ഗാത്മക വീക്ഷണം കൊണ്ടും നിരന്തരം വാർത്തകളിൽ ഇടംപിടിച്ച ചിത്രമാണ് ‘ടോക്സിക്’. ഇതില്‍ യഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ ഒന്നായാണ് ടോക്സിക് ഒരുങ്ങുന്നത്. ഇതിലെ ദൃശ്യങ്ങൾ ചിത്രത്തിന്റെ വലിയ സ്കെയിൽ വ്യക്തമാക്കുന്നതാണ്. ഇന്ത്യൻ സിനിമ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ഈ സിനിമാറ്റിക് വിരുന്ന് ഉടൻ തന്നെ ലോകമെമ്പാടും റിലീസ് ചെയ്യും.






