
മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ താരമാണ് ദുര്‍ഗ കൃഷ്ണ. അഭിനയത്തിന് പുറമെ മോഡലിംഗിലും ഡാൻസിലും കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് ദുര്‍ഗ. നിര്‍മാതാവും ബിസിനസുകാരനുമായ അർജുനെ വിവാഹം ചെയ്ത ദുര്‍ഗ താന്‍ അമ്മയാകാനൊരുങ്ങുന്നുവെന്നും പിന്നീട് അമ്മയായ സന്തോഷവും സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരുന്നു. മകള്‍ക്ക് പേരിട്ട സന്തോഷവും കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും താരം ഇടയ്ക്കിടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ മകള്‍ക്കൊപ്പമുള്ള ക്യൂട്ട് മൊമന്റ് പങ്കിടുകയാണ് ദുര്‍ഗ കൃഷ്ണ. ഉറങ്ങിക്കിടക്കുന്ന മകളെ നോക്കിയിരിക്കുന്ന ഒരമ്മയുടെ നിര്‍വൃതിയാണ് ഈ വീഡിയോയില്‍ കാണുന്നത്. ‘‘ഇപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്....മറ്റെവിടെയും ഞാൻ മാറ്റിസ്ഥാപിക്കപ്പെടാം, എന്നാൽ ഇവിടെ പറ്റില്ല എന്ന്...’’ എന്ന കുറിപ്പിനൊപ്പമാണ് ദുര്‍ഗ ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്. ‘എന്റെ കൺമണി മുത്തം...’ എന്ന ക്യാപ്ഷനൊപ്പമാണ് ദുര്‍ഗയുടെ ഈ വീഡിയോ. നിരവധി പേരാണ് ഈ ക്യൂട്ട് വീഡിയോയ്ക്ക് താഴെ സ്നേഹം നിറഞ്ഞ കമന്റുകള്‍ കുറിക്കുന്നത്. പ്രകൃതി ദുർഗ അർജുൻ എന്നാണ് ദുര്‍ഗയുടെ മകളുടെ പേര്.






