മകളും പ്രശസ്ത ബോളിവുഡ് നടിയുമായ സോനം കപൂറിന്റെ 41-ാം പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് നടൻ അനിൽ കപൂർ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. വാക്കുകൾക്ക് അതീതമാണ് മകളോടുള്ള സ്നേഹമെന്ന് വ്യക്തമാക്കുന്ന വൈകാരികമായ ഒരു കുറിപ്പാണ് താരം തന്റെ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്.
"ഹാപ്പി ബർത്ത്ഡേ, സോനം. നിന്നെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പലരും പറഞ്ഞിട്ടുണ്ടാകാം, എന്നാൽ നീ എത്രത്തോളം വിലപ്പെട്ടവളാണെന്നോ, സുന്ദരിയാണെന്നോ, നിന്നോട് ഞങ്ങൾക്ക് എത്രമാത്രം സ്നേഹമുണ്ടെന്നോ പൂർണ്ണമായി പ്രകടിപ്പിക്കാൻ ആ വാക്കുകൾക്കൊന്നുമായിട്ടില്ല... നിന്റെ പുഞ്ചിരി ഓരോ മുറിയെയും (പിന്നെ എന്റെ പ്രാണനെയും) പ്രകാശഭരിതമാക്കുന്നു, നിന്നെ അടുത്തറിയാൻ ഭാഗ്യം സിദ്ധിച്ച എല്ലാവരുടെയും മനസ്സിൽ നിന്റെ സ്നേഹവും ഊഷ്മളതയും തൊട്ടറിയാനാകും.
ഈ ജന്മദിനത്തിൽ മാത്രമല്ല, എല്ലാ ദിവസവും നിന്റെ മനസ്സ് ആഗ്രഹിക്കുന്ന എല്ലാ സന്തോഷവും നിനക്ക് ഉണ്ടാകണമെന്നു മാത്രമാണ് ഞാൻ ആശംസിക്കുന്നത്. ജീവിതവും നിനക്ക് പ്രിയപ്പെട്ടവരും എന്നും നിന്നെ സ്നേഹവും ചിരിയും എണ്ണമറ്റ സുന്ദര നിമിഷങ്ങളും കൊണ്ട് മൂടട്ടെ - ജീവിതത്തെ അത്രമേൽ മനോഹരമാക്കുന്ന നിമിഷങ്ങൾ കൊണ്ട്! ഒരുപാട് സ്നേഹം മോളേ..." - അനിൽ കപൂർ കുറിച്ചു.

സോനത്തിന്റെ നിരവധി ചിത്രങ്ങളും താരം ഈ പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ആരാധകരും സെലിബ്രിറ്റികളുമുൾപ്പെടെ നിരവധിപ്പേരാണ് സോനത്തിന് ആശംസകൾ കമന്റായി കുറിക്കുന്നത്.
അടുത്തിടെയായിരുന്നു സോനത്തിനും ഭർത്താവ് ആനന്ദ് അഹുജയ്ക്കും രണ്ടാമതൊരു മകൻ കൂടി ജനിച്ചത്. 'രുദ്രലോക്' എന്നാണ് മകന് ഇരുവരും പേര് നൽകിയിരിക്കുന്നത്. 'വായു' എന്നാണ് ഇവരുടെ ആദ്യത്തെ കൺമണിയുടെ പേര്. 2018 ലായിരുന്നു സോനത്തിന്റെയും വ്യവസായിയായ ആനന്ദ് അഹൂജയുടെയും വിവാഹം.

Comments