
ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയായി ശ്രദ്ധ നേടിയ ഗായികയാണ് അമൃത സുരേഷ്. കരിയറിന്റെ തിളക്കത്തിന്റെ നില്ക്കുമ്പോള് തന്നെ വ്യക്തിജീവിതത്തിലെ ചില പ്രശ്നങ്ങളുടെ പേരില്‍ അമൃത സ്ഥിരം വാര്‍ത്തകളില്‍ നിറയാറുണ്ടായിരുന്നു. നടൻ ബാലയുമായുള്ള വിവാഹമോചനവും തുടർന്നുണ്ടായ നിയമപോരാട്ടങ്ങളും കഴിഞ്ഞ് സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള പ്രണയത്തിലേക്കും പിന്നീട് വേർപിരിയലിലേക്കും എത്തിയ അമൃതയുടെ ജീവിതയാത്ര വാർത്തകളിൽ നിറഞ്ഞു നിന്നു.
എന്നാല്‍ തന്നെ നേരിടാനെത്തിയ എല്ലാ പ്രതിസന്ധികളെയും ആത്മവിശ്വാസത്തോടെയാണ് അമൃത നേരിട്ടത്. ഗായികയെന്ന നിലയില്‍ കരിയറില്‍ തിളങ്ങി നില്‍ക്കുകയാണ് അമൃതയിന്ന്. വ്ലോഗും തന്റെ ‘അമൃതംഗമയ’ എന്ന ബാന്‍ഡിന്റെ സ്റ്റേജ് ഷോകളും സോഷ്യല്‍ മീഡിയയുമൊക്കെയായി തിരക്കിലാണ് ഗായിക.
ഇപ്പോഴിതാ മാലിദ്വീപിലെ സമുദ്രവും തിരമാലകളും ആസ്വദിക്കുന്ന വീഡിയോയാണ് അമൃത സുരേഷ് പങ്കിട്ടിരിക്കുന്നത്. ജീവിതം തന്നെ ആഴത്തിലേക്ക് വലിച്ചിടാൻ ശ്രമിക്കുമെന്നും തന്നെത്തന്നെ വിശ്വസിച്ച് മുന്നോട്ട് നീങ്ങുകയാണെന്നും കുറിക്കുകയാണെന്നുമാണ് അമൃത സമുദ്രത്തിരമാലകളെ ആസ്വദിച്ചു കൊണ്ടുള്ള വീഡിയോ പങ്കിട്ട് കുറിച്ചത്.
‘‘അവർ എന്നോട് നില്ക്കാൻ പറഞ്ഞു. ഞാൻ തെറ്റാണെന്ന് അവർ എന്നോട് പറഞ്ഞു. ഞാൻ പരാജയപ്പെടുമെന്ന് അവർ എന്നോട് പറഞ്ഞു... എന്നാൽ നമ്മുടെ മുറിവുകൾ നമ്മുടെ ബലഹീനതയല്ലെന്ന് പഠിപ്പിക്കാൻ ജീവിതത്തിന് മനോഹരമായ ഒരു മാർഗമുണ്ട്...നമ്മൾ അതിജീവിച്ചു എന്നതിന്റെ തെളിവാണ് അവ. അതുകൊണ്ട് ഞാൻ ഓരോ തെറ്റും, ഓരോ ഹൃദയവേദനയും, ഓരോ പാഠവും, വീണ്ടും എഴുന്നേൽക്കാൻ വേണ്ടി വീഴേണ്ടി വന്ന എന്റെ ഓരോ പതിപ്പും സ്വീകരിക്കാൻ തീരുമാനിച്ചു.
ഇന്ന് ഞാൻ തിരമാലകൾക്കൊപ്പം നീങ്ങുന്നു. ചിലപ്പോൾ ഒഴുക്ക് എന്നെ തള്ളിവിടും, ചിലപ്പോൾ സമുദ്രം എന്റെ മുഖത്തേക്ക് ഇടിച്ചു കയറും, ചിലപ്പോൾ ജീവിതം എന്നെ ആഴത്തിലേക്ക് വലിച്ചിടാൻ ശ്രമിക്കും. എന്നിട്ടും ഞാൻ മുന്നോട്ട് നീങ്ങുന്നു, യാത്രയിൽ വിശ്വാസമർപ്പിച്ച്, പ്രപഞ്ചത്തിൽ വിശ്വാസമർപ്പിച്ച്, ഏറ്റവും പ്രധാനമായി, എന്നെത്തന്നെ വിശ്വസിച്ച് മുന്നോട്ട് നീങ്ങുന്നു....
കാരണം, ഉപേക്ഷിക്കാൻ വിസമ്മതിക്കുന്ന ആത്മാവിന് അസാധ്യമായി ഒന്നുമില്ല. നിങ്ങളുടെ സ്വപ്നങ്ങളിലേക്ക് ഓടിയെത്തുക... നിങ്ങളുടെ ഭയത്തിനൊപ്പം നൃത്തം ചെയ്യുക. നിങ്ങളുടെ കഥ സ്വീകരിക്കൂ... സമുദ്രം ഒരിക്കലും ഒഴുകുന്നത് നിർത്തുന്നില്ല... ഞാനും അങ്ങനെ തന്നെയാണ്...’’ എന്നാണ് മാലിദ്വീപില്‍ നിന്നുള്ള വീഡിയോ പങ്കിട്ട് അമൃത കുറിച്ചിരിക്കുന്നത്.






