
തന്റെ ഒരു ബൈക്കര്‍ സുഹൃത്തിന്റെ മക്കളെ വീഡിയോ കോളിലൂടെ സര്‍പ്രൈസ് ചെയ്ത് നടന് അജിത്ത്. വീഡിയോയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
അജിത്തിന്റെ സുഹൃത്തിന്റെ മകളാണ് ഈ അപ്രതീക്ഷിത വീഡിയോ കോളിന്റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. തന്റെ അച്ഛന്റെ സുഹൃത്തുക്കളുടെ പട്ടികയില്‍ അജിത് കുമാര്‍ ഉണ്ടെന്നറിഞ്ഞ പെണ്‍കുട്ടിയുടെയും സഹോദരന്റെയും അമ്പരപ്പാണ് വീഡിയോയുടെ പ്രധാന ആകര്‍ഷണം.
വീഡിയോ കോളില്‍ കുട്ടികളുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ അജിത്, അടുത്ത തവണ അവരെ നേരില്‍ കാണാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, നിങ്ങള്‍ക്ക് മനോഹരമായൊരു ജീവിതം ആശംസിക്കുന്നു എന്ന് പറഞ്ഞാണ് അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചത്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തുന്നത്. ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്തവര്‍ എന്നാണ് പലരും വിശേഷിപ്പിച്ചത്.
സിനിമയ്ക്കൊപ്പം തന്റെ തന്റെ റേസിംഗ് കരിയറിലും ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കുകയണ് അജിത്. 2024 ല്‍ റേസിംഗിലേക്ക് തിരിച്ചെത്തിയ അദ്ദേഹം, റേസിംഗ് സീസണിലെ ഇടവേളകളില്‍ മാത്രമാണ് സിനിമകളില്‍ അഭിനയിക്കുന്നത്. അടുത്തിടെയായിരുന്നു അദ്ദേഹത്തിന്റെ അമ്മ മോഹിനി മണിയുടെ വിയോഗം.
അതേസമയം ഗുഡ് ബാഡ് അഗ്ലി, വിടാമുയര്‍ച്ചി എന്നിവയാണ് അജിത്തിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രങ്ങള്‍.






