ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണത്തിലിരുന്ന പ്രധാനമന്ത്രി എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് നരേന്ദ്ര മോദി. ലോക നേതാക്കള്‍ ഉള്‍പ്പെടെ നിരവധിപ്പേരാണ് പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചെത്തുന്നത്. ഇപ്പോഴിതാ നരേന്ദ്രമോദിക്ക് ആശംസകള്‍ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് നടന് അജയ് ദേവ്ഗണ്.
'തുടര്‍ച്ചയായ ഭരണകാലയളവുകളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെന്ന ചരിത്രപരമായ നാഴികക്കല്ല് കൈവരിച്ച ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. നമ്മുടെ ജനാധിപത്യത്തിന്റെ കരുത്തിന്റെയും രാജ്യത്തിന്റെ വിശ്വാസത്തിന്റെയും തെളിവാണിത്. ഞങ്ങളെ നയിക്കാനും പ്രചോദിപ്പിക്കാനും അങ്ങേയ്ക്ക് തുടര്‍ന്നും സാധിക്കട്ടെ. ജയ് ഹിന്ദ്.' എന്നാണ് നടന് എക്സില്‍ കുറിച്ചത്.

പ്രധാനമന്ത്രി കസേരയില്‍ 4,399 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ നരേന്ദ്രമോദി, പൊതുതിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രി പദത്തില്‍ തുടര്‍ച്ചയായ 4,398 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ ജവഹര്‍ലാല്‍ നെഹ്റുവിന്റെ റെക്കോര്‍ഡാണ് മറികടന്നത്
2014 മേയില്‍ ആദ്യമായി അധികാരമേറ്റ മോദി, 2019-ലും തുടർന്ന് 2024-ൽ തുടര്‍ച്ചയായ മൂന്നാം തവണയും വിജയിച്ച് ഭരണം നിലനിര്‍ത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുകയും ആഗോള നയതന്ത്രത്തില്‍ നിര്‍ണ്ണായക സ്ഥാനം നേടിയെടുക്കുകയും ചെയ്തു.

Comments