ടിടിഇയുടെ വേഷം കെട്ടി ട്രെയിന്‍ യാത്രക്കാരില്‍ നിന്ന് അരമണിക്കൂറിനുള്ളില്‍ 1,200 രൂപ പിഴയായി ഈടാക്കിയെന്ന് അവകാശപ്പെട്ട യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദത്തിന് വഴിതുറന്നിരിക്കുകയാണ്. ബീഹാറിലെ പാട്ന ജംഗ്ഷന് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. ടിടിഇമാരുടെ ഔദ്യോഗിക വേഷമായ വെള്ള ഷര്‍ട്ടും കറുത്ത കോട്ടും പാന്റും ധരിച്ചെത്തിയ ശിവം ഗുപ്ത എന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറാണ് യാത്രക്കാരെ വന്‍തോതില്‍ പറ്റിച്ചത്.
'ഒരു വ്യാജ ടിടിഇ ആയി അഭിനയിച്ചാല്‍ എത്ര രൂപ സമ്പാദിക്കാം' എന്ന് പരീക്ഷിച്ചു നോക്കാമെന്ന് പറഞ്ഞുകൊണ്ടാണ് ശിവം ഗുപ്ത വീഡിയോ ആരംഭിക്കുന്നത്. റെയില്‍വേ സ്റ്റേഷനിലെ യഥാര്‍ത്ഥ ടിടിഇമാരും റെയില്‍വേ പോലീസും തൊട്ടടുത്തുണ്ടായിരുന്നിട്ടും ഇവരുടെ കണ്ണുവെട്ടിച്ചായിരുന്നു യുവാവിന്റെ തട്ടിപ്പ്. പ്ലാറ്റ്ഫോമിലും ഓവര്‍ബ്രിഡ്ജിലും നിന്ന യാത്രക്കാരെ സമീപിച്ച് ടിക്കറ്റ് ചോദിക്കുകയും, ടിക്കറ്റില്ലാത്തവരില്‍ നിന്ന് 100, 200, 500 രൂപ വീതം കൈക്കലാക്കുകയുമായിരുന്നു. ടിക്കറ്റില്ലാത്ത ചില യാത്രക്കാര്‍ ഇയാളെ പേടിച്ച് ഓടിപ്പോകുന്നതും വീഡിയോയില്‍ കാണാം.
'ജാര്‍ഖണ്ഡ് റെയില്‍ ഉപയോക്താക്കള്‍' എന്ന എക്സ് ഹാന്‍ഡിലിലൂടെയാണ് ഈ വീഡിയോ പുറത്തു വന്നത്. ഇതൊരു വെറും തമാശയല്ലെന്നും മറിച്ച് റെയില്‍വേയുടെ വിശ്വാസ്യതയെ തകര്‍ക്കുന്നതും പൊതുസുരക്ഷയെ ബാധിക്കുന്നതുമായ ഗുരുതരമായ കുറ്റകൃത്യമാണെന്നും വീഡിയോ പങ്കുവെച്ചവര്‍ കുറിച്ചു. ഇത്തരം വ്യാജ പരിശോധനകള്‍ തിരക്കേറിയ റെയില്‍വേ സ്റ്റേഷനുകളില്‍ വലിയ അപകടങ്ങള്‍ക്കും ക്രമസമാധാന പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.
വീഡിയോ വൈറലായതോടെ യുവാവിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം റെയില്‍വേ യാത്രക്കാര്‍ക്കിടയില്‍ നിന്നും പൊതുജനങ്ങള്‍ക്കിടയില്‍ നിന്നും ശക്തമായിട്ടുണ്ട്. വെറും ലൈക്കുകള്‍ക്കും വ്യൂസിനും വേണ്ടി റെയില്‍വേ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത ഇയാള്‍ക്കെതിരെ റെയില്‍വേ മന്ത്രാലയവും പോലീസും കര്‍ശന നടപടി എടുക്കണമെന്നാണ് നെറ്റിസണ്‍സ് ആവശ്യപ്പെടുന്നത്.

Comments