
പാലക്കാട്: പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം. കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര അമ്പലംപാടം കന്നിച്ചാലിൽ മറിയ (62) ആണ് മരിച്ചത്. പനിയെതുടർന്ന് ഇന്നലെ മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
തൃശൂര്‍ ജില്ലയില്‍ ഈ മാസം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 46 ഡെങ്കിപ്പനി കേസുകള്‍.ഒരാഴ്ചയ്ക്കിടെ 26 ഡെങ്കിപ്പനി കേസുകളാണ് കോര്പറേഷന് പരിധിയിൽ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. പാണഞ്ചേരി (ആറ്), പുത്തൂര്‍, വേലൂര്‍, അടാട്ട് (രണ്ട് വീതം), നെന്മണിക്കര, താന്ന്യം, തൃക്കൂര്, പാഞ്ഞാള്‍, മേലൂര്‍, കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി, നാട്ടിക, എരുമപ്പെട്ടി (ഒന്ന് വീതം) എന്നിവിടടങ്ങളിലും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കൂടുന്നു. പ്രതിദിന പനിബാധിതരുടെ എണ്ണം ഇന്നലെയും 12000 കടന്നു. പനി ബാധിച്ച് ഒരാൾ മരിച്ചു. ഇന്നലെ മാത്രം രോഗം ബാധിച്ച് ചികിത്സ തേടിയത് 12441 പേരാണ്. ഏറ്റവും കൂടുതൽ പനി ബാധിതരുള്ളത് മലപ്പുറം ജില്ലയിലാണ്. 2365 പേരാണ് ഇന്നലെ ജില്ലയിൽ മാത്രം പനി ബാധിച്ച് ചികിത്സ തേടിയത്.






