
ചന്ദ്രബാബു നായിഡുവിന്റെയും നാരാ ലോകേഷിന്റെയും ഡീപ്പ്ഫേക്ക് വീഡിയോ കോളുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ്
വിശാഖപട്ടണം: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെയും മന്ത്രി നാരാ ലോകേഷിന്റെയും ഡീപ്പ്ഫേക്ക് വീഡിയോ കോളുകള്‍ ഉപയോഗിച്ച് വന്‍ സൈബര്‍ തട്ടിപ്പ്. രാഷ്ട്രീയ നേതാക്കളുടേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും ഫോട്ടോകള്‍ ഉപയോഗിച്ചും വ്യാജ സ്ക്രീന്‍ഷോട്ടുകള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയും വിവിധ രീതികളിലാണ് തട്ടിപ്പ് നടത്തുന്നത്.
ഇത്തരം തട്ടിപ്പില്‍ 44 കാരനായ മുന്‍ സൈനികന് ബോഡിറെഡ്ഡി ശ്രീനിവാസ റെഡ്ഡിക്ക് 80,000 രൂപ നഷ്ടമായി. പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






