കൊച്ചി : കെഎസ്ആർടിസി സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര സ്വകാര്യബസുകളുടെ നട്ടെല്ലൊടിക്കുന്നുവെന്ന പരാതിയുമായി വേറിട്ട സമരത്തിന് ബസ് ഉടമ. പുരുഷന്മാർക്ക് ഒരു ദിവസം മുഴുവൻ സൗജന്യയാത്രയും സ്വകാര്യ ബസിനെ കൈവിടാത്ത വനിതകൾക്ക് മധുരവും നൽകി മാഞ്ഞാലി- ആലുവ റൂട്ടിലോടുന്ന 'ലിറ്റിൽ ഫ്ലവർ' ബസാണ് വേറിട്ട സമരത്തിന് തുടക്കം കുറിക്കുന്നത്.
രാവിലെ 6.30 മുതൽ രാത്രി 8 വരെയുള്ള 7 ട്രിപ്പുകളിലും ലിറ്റിൽ ഫ്ലവറിൽ പുരുഷന്മാർക്കു സൗജന്യയാത്ര ചെയ്യാം. 25 വർഷത്തിലേറെയായി ബസ് സർവീസ് നടത്തുന്ന തന്റെ ബസ് റൂട്ടിന്റെ ഭൂരിഭാഗം ദൂരവും കെഎസ്ആർടിസി സർവീസുകൾക്കൊപ്പമാണ് ഓടുന്നതെന്നും യാത്രക്കാരിൽ കൂടുതലും വനിതകളായതിനാൽ സൗജന്യയാത്ര പദ്ധതി സ്ത്രീ യാത്രക്കാരെ നഷ്ടപ്പെടുത്തുമെന്നു ബസ് ഉടമ വട്ടപ്പറമ്പ് സ്വദേശി ബി.ഒ. ഡേവിസ് പറഞ്ഞു .
സര്‍ക്കാരിന്റെ പുതിയ പദ്ധതി മൂലം സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണം കുത്തനെ കുറയുകയും വരുമാനത്തെ ബാധിക്കുകയും ചെയ്യും. യാത്രക്കാരില്‍ കൂടുതലും വനിതകളായതിനാല്‍ സൗജന്യയാത്ര പദ്ധതി സ്ത്രീ യാത്രക്കാരെ നഷ്ടപ്പെടുത്തുമെന്നും ഡേവിസ് പറയുന്നു. കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര സ്വകാര്യബസ് വ്യവസായത്തിന്റെ നട്ടെല്ലൊടിക്കുമെന്നാണ് ബസുടമകളുടെ ആശങ്ക.

Comments