സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ള ആളുകളെ സ്പർശിക്കുന്ന സാമൂഹിക സംഘടനകൾ ഇന്നത്തെ കാലഘട്ടത്തിൽ അനിവാര്യമാണെന്ന് ചലച്ചിത്ര താരം ആര്യ പറഞ്ഞു. സമൂഹത്തിൽ കഴിവും പ്രതിഭയുമുള്ള പലരും വേണ്ട സമയത്ത് തിരിച്ചറിയപ്പെടാതെ പോകുന്ന സാഹചര്യം ഉണ്ടാകാറുണ്ടെന്നും അത്തരം ഘട്ടങ്ങളിൽ ഇടപെട്ട് വ്യക്തികൾക്ക് കരുത്തും അവസരവും നൽകാൻ കഴിയുന്ന സംഘടനകളായി സാമൂഹിക കൂട്ടായ്മകൾ മാറണമെന്നും അദ്ദേഹം പറഞ്ഞു.
പീപ്പിൾസ് ഫൗണ്ടേഷൻ തൃപ്രയാറിന്റെ ലോഗോ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ആര്യ. സമൂഹത്തിന്റെ വിവിധ മേഖലകളിലെ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് പീപ്പിൾസ് ഫൗണ്ടേഷൻ നേതൃത്വം നൽകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Comments