
ബോളിവുഡില്‍ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന താരറാണിയായിരുന്നു ശില്പ ഷെട്ടി. 1993-ൽ ‘ബാസിഗർ’ എന്ന ഷാരൂഖ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ ശില്പ പിന്നീട് ഒരുപാട് ഹിറ്റ് സിനിമകളില്‍ നായികയായി. അഴകളവുകള്‍ കൊണ്ടും നൃത്തപാടവം കൊണ്ടും മികച്ച അഭിനയം കൊണ്ടും ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡില്‍ തന്റേതായ ഒരു ഇടം കണ്ടെത്താന്‍ ശില്പയ്ക്ക് കഴിഞ്ഞു. കരിയറില്‍ തിളങ്ങി നില്ക്കുമ്പോള് തന്നെ വ്യവസായിയായ രാജ് കുന്ദ്രയെ വിവാഹം ചെയ്ത ശില്പ, പ്രൊഫഷനും വ്യക്തിജീവിതവും തുല്യപ്രാധാന്യത്തോടെ കൊണ്ടു പോകുന്നുണ്ട്.
വര്‍ഷങ്ങള്‍ക്കിപ്പുറവും റിയാലിറ്റി ഷോ ജഡ്ജായും വെബ് സീരീസുകളിലൂടെയും ശില്പ ലൈംലൈറ്റില്‍ തിളങ്ങി നില്‍ക്കുകയാണ്. പ്രായം അന്‍പതു കഴിഞ്ഞെങ്കിലും തന്റെ ഫിറ്റ്നെസ് കൊണ്ടും മനംമയയ്ക്കുന്ന സൗന്ദര്യം കൊണ്ടും ശില്പ ഇന്നും ആരാധകരെ അസൂയപ്പെടുത്താറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കിടുന്ന ഫിറ്റ്നെസ് വീഡിയോകളും ഫോട്ടോഷൂട്ടുകളും നിമിഷനേരം കൊണ്ട് ട്രെന്‍ഡിംഗാകാറുണ്ട്.
ഇപ്പോഴിതാ പിങ്ക് ഹോള്‍ട്ടര്‍ നെക്ക് ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് ശില്പ ഷെട്ടി കുന്ദ്ര. സ്ലീവ്ലെസ് ഹോള്‍ട്ടര്‍ നെക്ക് ടോപ്പിനൊപ്പം ഹൈ വെയ്സ്റ്റ് വൈഡ് ലെംഗ്ത് പാന്റ്സാണ് താരം ധരിച്ചിരിക്കുന്നത്. ടോപ്പിന്റെ കോളര്‍ബോണിന് സമീപം നല്‍കിയിരിക്കുന്ന നോട്ടഡ് ഡിസൈന്‍ ഫോള്‍ഡിംഗ് ലുക്ക് നല്‍കുന്നുണ്ട്. ലൈഫ് ഇന്‍ പിങ്ക് എന്നര്‍ത്ഥം വരുന്ന ‘ലാ വീ എൻ റോസ്’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ശില്പ തന്റെ പുതിയ സ്റ്റൈലിഷ് ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. പതിവു പോലെ താരത്തിന്റെ സ്റ്റൈലിഷ് ഹോട്ട് ലുക്ക് ഏറ്റെടുക്കുകയാണ് ആരാധകര്‍.






