
അടിമാലി: വിനോദസഞ്ചാരികള്‍ക്ക് കണ്‍കുളിര്‍ക്കും കാഴ്ചകള്‍ സമ്മാനിച്ച് ഇടുക്കിയിലെ വെള്ളച്ചാട്ടങ്ങള്‍ സജീവമായി. ആയിരക്കണക്കിന് സഞ്ചാരികള്‍ ദിവസേന വന്നു പോകുന്ന ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാര്‍, തേക്കടി ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
കാലവര്‍ഷ മഴ പെയ്തിറങ്ങുന്നത് വിദേശികള്‍ അടക്കമുള്ള ഒരു വിഭാഗം സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. എങ്കിലും ജലപാതങ്ങള്‍ ആസ്വദിക്കാന്‍ എത്തുന്നവര്‍ക്ക് ഇത് ഉത്സവലഹരിയാണ് സമ്മാനിക്കുന്നത്. ചെറുതും വലുതുമായ ഒട്ടേറെ ജലപാതങ്ങളാണ് ഇടുക്കിയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. വിദൂരങ്ങളില്‍ നിന്ന് കണ്‍കുളിര്‍ക്കെ ആസ്വദിച്ച് മനസ് നിറച്ച് മടങ്ങുന്ന നിരവധി സഞ്ചാരികള്‍ ഉണ്ട്.
എന്നാല്‍ യുവാക്കള്‍ അടക്കം നിരവധി പേര്‍ക്ക് വെള്ളച്ചാട്ടത്തില്‍ ഇറങ്ങി മഴയും നനഞ്ഞ് കുളിച്ചുകയറുന്നതാണ് ഹരം. ഇത്തരം വിനോദസഞ്ചാരികളെ മാടിവിളിച്ച് 100 കണക്കിന് ജലപാതങ്ങള്‍ ഇടുക്കിയില്‍ ഉണ്ട്. ജില്ലയിലേക്കുള്ള പ്രധാന പ്രവേശന കവാടമായ നേര്യമംഗലം ആര്‍ച്ച് പാലം കടന്ന് വന മേഖലയിലൂടെ സഞ്ചരിച്ച് എത്തുന്ന സഞ്ചാരികളെ ആദ്യം ആകര്‍ഷിക്കുന്നത് പ്രസിദ്ധമായ ചീയപ്പാറ വെള്ളച്ചാട്ടമാണ്.
ആയിരക്കണക്കിന് അടി ഉയരത്തില്‍നിന്നും എട്ട് കൂറ്റന്‍ പാറക്കെട്ടുകളില്‍ തട്ടി പാല് കണികകള്‍ പോലെ പതഞ്ഞൊഴുകി ദേശീയ പാതയോരത്ത് വന്നു പതിക്കുന്ന ജലപാതം ഏറെ ശ്രദ്ധേയമാണ്. എത്ര കണ്ടാലും മതിയാകാത്ത വിധത്തില്‍ സൗന്ദര്യം നിറഞ്ഞതാണ് ചീയപ്പാറ വെള്ളച്ചാട്ടം. വേനല്‍ക്കാലത്ത് ഇത് വറ്റിവരണ്ടുവെങ്കിലും ഇപ്പോള്‍ വലിയ തോതില്‍ സജീവമായിട്ടുണ്ട്.
സമീപത്തായി അകലെനിന്നും ആസ്വദിക്കാന്‍ കഴിയുന്ന വാളറകുത്ത് വെള്ളച്ചാട്ടവും ശ്രദ്ധേയമാണ്. അടിമാലി ടൗണിലെ തലമാലി വെള്ളച്ചാട്ടം, കൂമ്പന്‍പാറയിലെ പഞ്ചാരക്കുത്ത് വെള്ളച്ചാട്ടം, മാങ്കുളത്തെ നിരവധിയായ വെള്ളച്ചാട്ടങ്ങള്‍, മൂന്നാര്‍ കഴിഞ്ഞുള്ള ലക്കം ഉള്‍പ്പെടെ സഞ്ചാരികളെ കൊണ്ട് നിറയുകയാണ്. വടക്കേ ഇന്ത്യയില്‍ നിന്നും ധാരാളമായാണ് സഞ്ചാരികള്‍ ഇവിടേക്ക് ഒഴുകിയെത്തുന്നത്. അണക്കെട്ട് ജലാശയങ്ങളും ഏറെയുള്ള ഇടുക്കിയില്‍ ബോട്ടിങ്ങ് ആസ്വദിക്കാനും തിരക്കേറിയിട്ടുണ്ട്.
അഞ്ചുരുളി, ഇലവീഴാപൂഞ്ചിറ, ഇടുക്കി അണക്കെട്ട്, പൊന്മുടി അണക്കെട്ട് തുടങ്ങി ഇടുക്കിയുടെ പ്രധാന വിനോദസ ഞ്ചാരകേന്ദ്രങ്ങളില് സഞ്ചാരികളെ സ്വീകരിക്കാന്‍ അഡ്വഞ്ചര്‍ ടൂറിസമടക്കം നിരവധി സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പഴയകാല രീതിയില്‍ നിന്ന് വ്യത്യസ്തമായി ഹോട്ടലുകളെ കൂടാതെ ഹോംസ്റ്റേകളും മഡ് ഹൗസുകളും ട്രീ ഹൗസുകളും, ടെന്റുകളും എല്ലാം ഇന്ന് ഇടുക്കിയില്‍ ധാരാളമാണ്.
വിദേശികളെ ഏറെ ആകര്‍ഷിക്കുന്ന ഫാം ഹൗസുകളും ഫാം ടൂറിസങ്ങളും ഏറെ വര്‍ധിച്ചു. സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലും കെ.ടി.ഡി.സി, ഡി.ടി.പി.സി തുടങ്ങിയവയെല്ലാം പുതിയ നിരവധി പദ്ധതികളുമായാണ് വിനോദസഞ്ചാരികളെ ഇടുക്കിയിലേക്ക് വരവേല്‍ക്കുന്നത്. വേനല്‍കാല അവധി കഴിഞ്ഞ് സ്കൂളുകള്‍ തുറന്നുവെങ്കിലും സഞ്ചാരികളുടെ വരവിന് കുറവില്ല.
മൂന്നാറിലെ കെ.എസ്.ആര്.ടി.സിയുടെ രണ്ട് ഡബിള്‍ ഡെക്കര്‍ ബസുകള്‍, വാഗമണ്ണിലെ ാസ് ബ്രിഡ്ജ്, മൂന്നാര്‍ കേന്ദ്രീകരിച്ചുള്ള ഒട്ടനവധി അഡ്വഞ്ചര്‍ ടൂറിസം പദ്ധതികളും എല്ലാം ഏറെ ശ്രദ്ധേയം ആയിട്ടുണ്ട്. വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ആളുകള്‍ക്ക് സുരക്ഷ ഉറപ്പാക്കുവാന്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് അറിയിച്ചിട്ടുണ്ട്.






