ഫിഫ ലോകകപ്പ് ഫുട്ബോളിനായി പാട്ടുപാടി തരംഗമായ മനോജ് കുമാറിന്റെ സൂപ്പർഹിറ്റ് ഗാനങ്ങൾക്ക് ചുവടുവെച്ച് നടി പാർവതി തിരുവോത്തും സെലിബ്രിറ്റി ഫിറ്റ്നസ് കോച്ച് ഭീഗരൻ എന്ന റഹിബ് മുഹമ്മദും. പാർവതി അർജന്റീനയുടെ ജേഴ്സി ധരിച്ചപ്പോൾ ബ്രസീൽ ജേഴ്സിയിലായിരുന്നു റഹിബ് എത്തിയത്. കട്ട ഫുട്ബോൾ ആരാധകരെപ്പോലെ റീൽസിൽ ഇരുവരും പരസ്പരം ഏറ്റുമുട്ടുന്നുമുണ്ട്.
"ഈ വീഡിയോ ഞങ്ങൾ ചെയ്യുന്നത് വെറും എന്റർടെയ്ൻമെന്റ് ഉദ്ദേശത്തിനാണ്. ആരു ജയിച്ചാലും തോറ്റാലും നമ്മക്ക് ഒരു തേങ്ങയുമില്ല. അതുകൊണ്ട് നമ്മളെ ആരും എയറിലിടരുത്, ബഹിരാകാശത്തേക്ക് അയക്കരുത്..."എന്ന രസകരമായ ആമുഖത്തോടെയാണ് ഇരുവരും വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

പാർവതിക്ക് ചുറ്റും ബ്രസീൽ ജഴ്സിയിൽ മനോജ് ഹിറ്റാക്കിയ ‘അർജന്റീന അർജന്റീന’ എന്ന പാട്ടിനാണ് റഹിബ് സ്റ്റെപ്പുവെക്കുന്നത്. തൊട്ടുപിന്നാലെ മനോജിന്റെ ബ്രസീല്‍ ബ്രസീല്‍ പാട്ടിന് നാഗകന്യക സ്റ്റെപ്പുൾപ്പെടെ ഡാൻസുമായി പാർവതിയുമെത്തുന്നുണ്ട്. രസകരമായ കമന്റുകളാണ് ഇവരുെട റീലിന് ലഭിക്കുന്നത്. അതേസമയം പൃഥ്വിരാജ് നായകനാകുന്ന 'ഐ നോബഡി'ആണ് പാർവതിയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.

Comments