
മലയാളത്തിന്റെ പ്രിയ സംവിധായകൻ തരുൺ മൂർത്തിക്ക് ജന്മദിനാശംസകൾ നേർന്ന് നടൻ ഫർഹാൻ ഫാസിൽ. തരുൺ മൂർത്തിക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചുകൊണ്ടാണ് ഫർഹാൻ ആശംസകൾ അറിയിച്ചത്. "ഹാപ്പി ബർത്ത്ഡേ ഡയറക്ടർ സർ, അതിമനോഹരമായ ഒരു വർഷം ആശംസിക്കുന്നു" എന്നാണ് ഫർഹാൻ ചിത്രത്തിനൊപ്പം കുറിച്ചത്. നടന് ബിനു പപ്പുവിനെയും ഫർഹാൻ പങ്കുവെച്ച ചിത്രത്തിൽ കാണാം.

രാജീവ് രവി സംവിധാനം ചെയ്ത 'ഞാൻ സ്റ്റീവ് ലോപ്പസ്' എന്ന ചിത്രത്തിലൂടെയാണ് ഫർഹാൻ ഫാസിൽ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരം, മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത 'തുടരും' എന്ന ചിത്രത്തിലും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിൽ ഫർഹാൻ അവതരിപ്പിച്ച 'സുധീഷ്' എന്ന സി.പി.ഒ കഥാപാത്രം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
'തുടരും' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'അതിമനോഹരം'. ഈ ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. മീര ജാസ്മിനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റേതായി പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററുകളെല്ലാം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.







Comments