
തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവർത്തകൻ എൻആർഎസ് ബാബു (84) അന്തരിച്ചു. വൃന്ദാവൻ ഗാർഡൻസിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
കേരളത്തിന്റെ് രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്ത് നവഭാവുകത്വത്തിന് വഴിതെളിച്ച കലാകൗമുദി വാരികയുടെ എഡിറ്ററും കേരളകൗമുദി ദിനപത്രത്തിൻ്റെ ഡെപ്യൂട്ടി എഡിറ്ററുമായിരുന്നു എൻആർഎസ് ബാബു. എന്‍ എസ് ആറിന്റെ നിരവധി റിപ്പോര്‍ട്ടുകള്‍ ശ്രദ്ധേയമാണ്. മാധ്യമ രംഗത്തെ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് നിരവധി അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
കേരളത്തിലെ ആദ്യത്തെ സോഫ്റ്റ്വെയർ - മൾട്ടിമീഡിയ സ്ഥാപനങ്ങളിലൊന്നായ ഇൻവിസ് മൾട്ടിമീഡിയ ഫൗണ്ടർ-ചെയർമാനാണ്. തിരുവനന്തപുരം പ്രസ്ക്ലബിന്റെ ഹോണററി അംഗംവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം മുൻഡയറക്ടറുമായിരുന്നു. കേരള കൗമുദിയിലും കലാകൗമുദിയിലും പ്രധാനചുമതലകൾ വഹിച്ചിട്ടുണ്ട്. സംസ്കാരം പിന്നീപിന്നീട്.






