
കുവൈത്ത്സിറ്റി: ജൂണ് 25 മുതല് എല്ലാ വ്യാഴാഴ്ചകളിലും എംബസി ഓഡിറ്റോറിയത്തില് 'ഇന്ത്യന് ഫിലിമുകള് പ്രദര്ശിപ്പിക്കുമെന്ന് കുവൈത്ത് ഇന്ത്യന് സ്ഥാനപതി പരമിത ത്രിപതി.
12-മത് അന്താരാഷ്ട്ര യോഗദിനത്തോടെ അനുബന്ധിച്ച് സാല്മിയ ബോളിവേഡ് ഗ്രൗണ്ടില് നടത്തിയ പരിപാടി ഉദ്ദ്ഘാടനം ചെയ്തു സംസാരിക്കുകയാണ് സ്ഥാനപതി ഇത് വ്യക്തമാക്കിയത്.
കപില് ദേവിന്റെ കഥ പറയുന്ന 83 ആണ് ആദ്യചിത്രം. 1983-ല് ഇന്ത്യ നേടിയ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിനെ ആസ്പദമാക്കിയുള്ള ചിത്രമാണീത്.ലേകാകപ്പ് ഫുട്ബോള് കളിക്കിടെയില് അല്പ്പം ക്രിക്കറ്റിനെ ആസ്വദിക്കുകയെന്ന ഉദ്ദ്യേശമാണെന്നും പരമിത ത്രിപതി കൂട്ടിച്ചേര്ത്തു.
എല്ലാ സിനിമാ പ്രേമികളെയും എംബസിയിലേക്ക് സിനിമ കാണാന് സ്വാഗതം ചെയ്യുന്നു.വിവരങ്ങള്ക്ക് എംബസിയുടെ സാമൂഹിക മാധ്യമങ്ങള് ശ്രദ്ധിക്കാനും നിര്ദ്ദേശിച്ചു.







Comments