
മുംബൈ: ലോക ബാങ്കിന്റെ സിഇഒ ക്രിസ്റ്റലീന ജോര്ജിയാവയാണ് മുംബൈ ലോക്കല് ട്രെയിനില് യാത്ര ചെയ്തത്. ലോകബാങ്കുമായി സഹകരിച്ച് സബര്ബന് റെയില്വേയുടെ പ്രവര്ത്തനം വിലയിരുത്തുന്നതിനാണ് ക്രിസ്റ്റലീന ട്രെയിന് യാത്ര നടത്തിയത്.
ജോര്ജിയവയുടെ ആദ്യ ഇന്ത്യന് സന്ദര്ശനത്തിലാണ് ഇവര് യാത്രചെയ്തത്. കഴിഞ്ഞ ദിവസം റിസര്വ് ബാങ്ക് ഗവര്ണര് ഊര്ജിത് പട്ടേലുമായും ധനകാര്യമന്ത്രി അരുണ് ജെയ്റ്റലിയുമായും കൂടിക്കാഴ്ച നടത്തി. ചര്ച്ച നടത്തിയിരുന്നു. ഇതിന് പുറമെ രാജ്യത്തെ പല സാമ്പത്തീക വിദഗ്ദ്ധരായും ചര്ച്ച നടത്തി. ആഗോള സാമ്പത്തീക വളര്ച്ചയില് ഇന്ത്യന് സമ്പത്വ്യവസ്ഥ വലിയ പങ്കു വഹിച്ചതായി അവര് പറഞ്ഞു.
ഇന്നലെ പുലര്ച്ചെ മുംബൈയിലെത്തിയ ക്രിസ്റ്റലീന ഇന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവീസുമായി കുടിക്കാഴ്ച നടത്തും. ഏകദേശം എട്ട് ദശലക്ഷത്തോളം ആളുകള് യാത്രക്കായി സ്വീകരിക്കുന്ന മുംബൈ ലോക്കല് ട്രെയിന് കാണുന്നതിന് ആഗ്രഹം പ്രകടിപ്പിക്കുകായാരുന്നു.
ഇതിന് പുറമെ സാമ്പത്തീക നിലകുറഞ്ഞ ആളുകളുടെ കുട്ടികള് പഠിക്കുന്ന സ്കൂളുകളിലും സന്ദര്ശനം നടത്തുന്നതിന് പദ്ധതിയുണ്ട്.







Comments