തിരുവനന്തപുരം: കോൺഗ്രസ്സിൽ ഒരാൾക്ക് ഒരു പദവി മതിയെന്ന് ഫ്ലക്സുകൾ. മന്ത്രിയായിട്ടും കെപിസിസി അധ്യക്ഷസ്ഥാനത്തു തുടരുന്ന സണ്ണിജോസഫിനെ ലക്ഷ്യമിട്ടുള്ള ഫ്ലക്സുകളിൽ എംപിമാരും എംഎൽഎമാരും മണ്ഡലം നോക്കിയാൽ മതി എന്നുള്ള കൃത്യമായ സന്ദേശവും നൽകുന്നുണ്ട്.
സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാണ്. ഒരാൾക്ക് ഒരു പദവി എന്ന ഫ്ലക്സ് കോഴിക്കോട്, കോട്ടയം, ഡിസിസി ഓഫീസുകൾക്ക് മുന്നിലും തൃശൂരിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മുഴുവൻ സമയ കെപിസിസി പ്രസിഡന്റ് വേണമെന്നാണ് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് ഫ്ലക്സുകൾ വച്ചിരിക്കുന്നത്.
മന്ത്രിമാരായ കെപിസിസി ഭാരവാഹികളെ മാറ്റണമെന്നും ആവശ്യമുയരുന്നുണ്ട്. ചുറുചുറുക്കോടെ ഓടിനടന്ന് സംഘടന കെട്ടിപ്പടുക്കാൻ പ്രാപ്തരായവർ നേതൃ സ്ഥാനം ഏറ്റെടുക്കണമെന്നാണ് കോൺഗ്രസിലെ ആവശ്യം. മന്ത്രിസഭയിൽ പുതുമുഖങ്ങളെയും യുവാക്കളെയും ഉൾപ്പെടുത്തിയ അതേ മാതൃക കെപിസിസി, ഡിസിസി പുനഃസംഘടനയിലും തുടരണമെന്നും പാർട്ടിക്കുള്ളിൽ ആവശ്യമുയരുന്നുണ്ട്. ചില എംപിമാരെയും എംഎൽഎമാരെയും കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക് പരിഗണിക്കുന്നതിനിടെയാണ് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.

Comments