
'ഒരു മെക്സിക്കൻ അപാരത'യിലെ പ്രണയ ഗാനം "ഇവളാരോ" റിലീസ് ചെയ്ത ഒരാഴ്ചക്കുള്ളിൽ തന്നെ അഞ്ചു ലക്ഷത്തിലധികം വ്യൂസ് നേടി. ടോവിനോ തോമസും ഗായത്രി സുരേഷും അഭിനയിച്ച ഈ ഗാനം ഫെബ്രുവരി 22നാണ് മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് മണികണ്ഠൻ അയ്യപ്പ സംഗീതം നൽകിയിരിക്കുന്നു.
ടോം ഇമ്മട്ടി സംവിധാനം നിർവഹിച്ച 'ഒരു മെക്സിക്കൻ അപാരത'യിൽ ടോവിനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരൻ, ഗായത്രി സുരേഷ്, സുധീർ കരമന, കലാഭവൻ ഷാജോൺ, സുധി കോപ്പ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം പ്രകാശ് വേലായുധനും ചിത്രസംയോജനം ഷമീർ മുഹമ്മദ്ദുമാണ്.
മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണൻ നിർമിച്ച 'ഒരു മെക്സിക്കൻ അപാരത' ഈ വെള്ളിയാഴ്ച തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.






