ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ഒരു നടപ്പാതയില്‍ ഹ്യൂമനോയിഡ് റോബോട്ട് മുട്ടുകുത്തി നിന്ന് ഭിക്ഷ യാചിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. റോബോട്ടിന്റെ കഴിവുകള്‍ കൊണ്ടല്ല, മറിച്ച് അത് ആവശ്യപ്പെടുന്ന കാര്യം കൊണ്ടാണ് ഈ വീഡിയോ ശ്രദ്ധേയമായത്. വൈദ്യുതി ബില്‍ അടയ്ക്കാനും സ്വന്തമായി റീചാര്‍ജ് ചെയ്യാനും പണമില്ലെന്ന് പറഞ്ഞാണ് ഈ റോബോട്ട് വഴിപോക്കരോട് സഹായം അഭ്യര്‍ത്ഥിക്കുന്നത്.
ഒരു കാല് മുട്ടുകുത്തി നിന്ന്, കൈകള്‍ കൂപ്പി വഴിപോക്കരെ വണങ്ങുന്ന രീതിയിലാണ് വീഡിയോയില്‍ റോബോട്ടിനെ കാണാന്‍ സാധിക്കുന്നത്. ഇതിന് സമീപത്തായി പണം നിക്ഷേപിക്കാനുള്ള ഒരു പാത്രവും ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്കായി ഒരു ക്യുആര്‍ കോഡും സജ്ജീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ, 'റീചാര്‍ജ് ചെയ്യാന്‍ പണമില്ല', 'ദയവായി വൈദ്യുതി ബില്‍ അടയ്ക്കാന്‍ സഹായിക്കുക' എന്നീ സന്ദേശങ്ങള്‍ റോബോട്ടിലെ എല്‍ഇഡി ഡിസ്പ്ലേയിലൂടെയും ഉച്ചഭാഷിണിയിലൂടെയും നിരന്തരം വിളിച്ചുപറയുന്നുമുണ്ട്. ചൈനീസ് റോബോട്ടിക്സ് കമ്പനിയായ 'യൂണിട്രീ' നിര്‍മ്മിച്ച 'യൂണിട്രീ ജി1' എന്ന ഹ്യൂമനോയിഡ് റോബോട്ടാണിത്.
ഈ വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ആളുകളില്‍ നിന്നും ഉണ്ടാകുന്നത്. 'ഭിക്ഷാടകരുടെ ജോലി പോലും ഇപ്പോള്‍ റോബോട്ടുകള്‍ തട്ടിയെടുക്കുകയാണോ' എന്ന് ചിലര്‍ തമാശയായി ചോദിക്കുമ്പോള്‍, ഇതൊരു പരസ്യ തന്ത്രമോ അല്ലെങ്കില്‍ പണമുണ്ടാക്കാനുള്ള പുതിയൊരു മാര്‍ഗ്ഗമോ ആകാം എന്നാണ് മറ്റുചിലര്‍ കരുതുന്നത്. വഴിപോകുന്ന ചിലര്‍ റോബോട്ടിന്റെ പാത്രത്തില്‍ നാണയങ്ങള്‍ ഇടുന്നതും ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് പണം നല്‍കുന്നതും വീഡിയോയില്‍ കാണാം. ബീജിംഗ്, ചെങ്ഡു തുടങ്ങിയ ചൈനയിലെ മറ്റ് നഗരങ്ങളിലും സമാനമായ രീതിയില്‍ റോബോട്ടുകള്‍ ഭിക്ഷ യാചിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Comments