ആലപ്പുഴ: കെ.കെ. മഹേശന്റെ ആത്മഹത്യയില്‍ ശക്തമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന് പരസ്യമായി രംഗത്ത്. പ്രത്യേക അന്വേഷണ സംഘത്തെ വെച്ച് അന്വേഷണം നടത്തണമെന്ന തന്റെ ആവശ്യം മുഖ്യമന്ത്രി ഇതുവരെ പരിഗണിക്കാത്ത സാഹചര്യത്തില്‍ പരസ്യമായ അതൃപ്തി പ്രകടിപ്പിക്കുകയും ചെയതു.
ഉഷാദേവിയുടെ പരാതി നേരത്തേ സുധീരന് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. എന്നാല്‍ പിന്നാലെ ബജറ്റിന്റെ തിരക്ക് വന്നതിനാല്‍ കാത്തിരിക്കുകയായിരുന്നു. ഉഷാദേവിയുെട പരാതി ഫോര്‍വേഡ് ചെയ്തു. കാര്യമായ തീരുമാനം ഉണ്ടായില്ല. ഈ മാസം 6 നാണ് കത്ത് നല്‍കിയത്. 19 നായിരുന്നു ബജറ്റ്. എന്നാല്‍ അതിന് ശേഷവും തീരുമാനം ഉണ്ടാകാതെ വന്നതോടെയാണ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചത്.
സ്വന്തം കാര്യം നേടിയെടുക്കാന്‍ പാവപ്പെട്ടവനെ ചൂഷണം ചെയ്യുന്നുവെന്നും മഹേശനോട് വെള്ളാപ്പള്ളി എടുത്തത് മനുഷ്യത്വരഹിതമായ ചൂഷണമാണെന്നും വി എം സുധീരന് കൂട്ടിച്ചേര്‍ത്തു. എല്ലാ കാര്യങ്ങളും കുറിച്ചു വെച്ചിട്ടാണ് മഹേശന് ആത്മഹത്യ ചെയ്തത്. സത്യസന്ധമായി അന്വേഷണം വന്നാല്‍ വെള്ളാപ്പള്ളിയുടെ സ്ഥിതി എവിടെയായിരിക്കുമെന്നും സുധീരന് ചോദിച്ചു.
എസ്.എന്‍.ഡി.പി. നേതാവ് വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിക്കാനും മറന്നില്ല. വെള്ളാപ്പള്ളിയുടെ ശൈലി പദവിക്ക് ചേര്‍ന്നതല്ലെന്നും പറഞ്ഞു. എസ്.എന്‍.ഡി.പി. മഹത്തായ പ്രസ്ഥാനമാണ്. എന്നാല്‍ വെള്ളാപ്പള്ളിയുടെ പദപ്രയോഗങ്ങള്‍ പദവിക്ക് ചേരാത്തതാണ്. വ്യക്തിപരമായ വിരോധമില്ല. ആശയപരമായ വിയോജിപ്പാണ്. വെള്ളാപ്പള്ളിയുടെ നയങ്ങളോടാണ് എതിര്‍പ്പെന്നും പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചതിന്റെ വിരോധമാണ് സുധീരനെന്ന വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തിന് മറുപടി നല്‍കുകയും ചെയ്തു. 1998 ല്‍ തെരഞ്ഞെടുപ്പില്‍ തന്നെ ശക്തമായി എതിര്‍ത്തിരുന്നു. തോല്‍പ്പിക്കാന്‍ അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി ആഹ്വാനം ചെയ്തു. ജില്ലാ തലത്തില്‍ സമ്മേളനം വിളിച്ചുകൂട്ടി തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്തു. എന്നാല്‍ സഹിഷ്ണുതയോടെ ഇതിനെ എടുത്ത താന്‍ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിയുള്ള പ്രചരണം നടത്തി. ജനങ്ങള്‍ വെള്ളാപ്പള്ളിയുടെ വാക്കുകളെ മറികടന്ന് നല്ല ഭൂരിപക്ഷത്തില്‍ തന്നെ ജയിപ്പിച്ചു. തോല്‍പ്പിച്ചത് കൊണ്ടാണ് വിരോധം എന്ന പരാമര്‍ശനത്തില്‍ കഴമ്പില്ലെന്നും പറഞ്ഞു.

Comments