ന്യൂഡൽഹി: തടി കുറയ്ക്കണോ? പ്രമേഹത്തെ പമ്പകടത്തണോ? എന്നാൽ കേട്ടോളൂ... തന്റെ കിടിലൻ ഫിറ്റ്നസ് രഹസ്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒറ്റയടിക്ക് 20 കിലോയോളമാണ് അദ്ദേഹം ശരീരഭാരം കുറച്ചത്! ഡൽഹിയിലെ ഐഎൽബിഎസ് ആശുപത്രിയിൽ നടന്ന ചടങ്ങിലാണ് താരം തന്റെ 'ഹെൽത്ത് മാജിക്' ജനങ്ങളുമായി പങ്കുവെച്ചത്.
പഴയ അമിത് ഷായെ ഓർമ്മയില്ലേ? എന്നാൽ ഇന്ന് കക്ഷി തികച്ചും ഫിറ്റാണ്. 2020 മെയ് മാസം മുതൽ തുടങ്ങിയ കഠിനമായ ചിട്ടകളാണ് അദ്ദേഹത്തെ ഈ മാറ്റത്തിലേക്ക് നയിച്ചത്. ഇൻസുലിനും മറ്റ് ഇംഗ്ലീഷ് മരുന്നുകളും പൂർണ്ണമായും ഉപേക്ഷിക്കാൻ തനിക്ക് സാധിച്ചെന്നും അദ്ദേഹം അഭിമാനത്തോടെ പറയുന്നു.
'നാല്' സിംപിൾ മാന്ത്രിക വിദ്യകളാണ് തനിക്ക് തുണയായതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. വലിയ വിലകൂടിയ ചികിത്സകളോ മാന്ത്രിക മരുന്നുകളോ ഒന്നുമല്ല, നമ്മുടെ നിത്യജീവിതത്തിലെ ചില കുഞ്ഞു ശീലങ്ങളാണ്ഇതിന് പിന്നിൽ. ആദ്യമായി, ഫോണൊക്കെ മാറ്റിവെച്ച് കൃത്യസമയത്ത് നന്നായി ഉറങ്ങുക. ശരീരത്തിന് ആവശ്യത്തിന് വെള്ളം കുടിച്ച് എപ്പോഴും ഹൈഡ്രേറ്റഡ് ആയിരിക്കുക. എണ്ണപ്പലഹാരങ്ങളോടും ഫാസ്റ്റ് ഫുഡിനോടും 'ടാറ്റ' പറഞ്ഞ് ആരോഗ്യപ്രദമായ ഭക്ഷണം ശീലമാക്കുക. ദിവസവും കുറച്ചു സമയം ശരീരത്തിനൊപ്പം മനസ്സിനും അൽപ്പം വ്യായാമം നൽകുക.
നമ്മുടെ കൊച്ചു കൂട്ടുകാർക്കും യുവാക്കൾക്കും മുന്നോട്ട് ജീവിക്കാൻ ഇനിയും 40-50 വർഷങ്ങൾ ബാക്കിയുണ്ട്. അതുകൊണ്ട് നിങ്ങളുടെ പ്രിയപ്പെട്ട ശരീരത്തിനായി ദിവസവും 2 മണിക്കൂർ വ്യായാമവും, തലച്ചോറിന്റെ ഉന്മേഷത്തിനായി 6 മണിക്കൂർ നല്ല ഉറക്കവും വേണമെന്ന് യുവാക്കളോടായി അമിത് ഷാ പറഞ്ഞു. ലളിതമായ കാര്യങ്ങൾ സ്ഥിരതയോടെ ചെയ്താൽ ഏതൊരു വലിയ രോഗത്തെയും നമുക്ക് തോൽപ്പിക്കാം എന്നാണ് ഈ 61-കാരൻ സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതരുന്നത്.

Comments