
അസമിലെ കാട്ടുപാതയിലൂടെ കുതിച്ചുപാഞ്ഞ പ്രീമിയം ട്രെയിനായ രാജ്ധാനി എക്സ്പ്രസിന് മുന്നിൽ പെട്ടെന്ന് ഒരു കാട്ടാന പ്രത്യക്ഷപ്പെട്ടത് വൻ നടുക്കമുണ്ടാക്കി. എന്നാൽ, ഒട്ടും സമയം കളയാതെ അതിവേഗം ചിന്തിച്ച ലോകോ പൈലറ്റുമാരുടെ സമയോചിതമായ ഇടപെടൽ ഒരു വലിയ ദുരന്തം ഒഴിവാക്കി. ആനയുടെ തൊട്ടുമുന്നിൽ വെച്ച് അതിശക്തമായി എമർജൻസി ബ്രേക്കിട്ട പൈലറ്റുമാർ ട്രെയിൻ നിർത്തിച്ചതോടെ ആന തലനാരിഴയ്ക്കാണ് മരണത്തിൽ നിന്നും രക്ഷപ്പെട്ടത്.
ഈ ഭയപ്പെടുത്തുന്ന നിമിഷങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇരുട്ടിൽ ട്രാക്കിലേക്ക് പെട്ടെന്ന് കയറിവന്ന ആനയെ ട്രെയിനിന്റെ ശക്തമായ ഹെഡ്‌ലൈറ്റ് വെളിച്ചത്തിലാണ് പൈലറ്റുമാർ കണ്ടത്. ഒട്ടും പതറാതെ അവർ ബ്രേക്ക് ചവിട്ടിയതോടെ വലിയൊരു അപകടം ഒഴിവാകുകയായിരുന്നു. ആനകളുടെ സഞ്ചാരപഥങ്ങൾ മുറിച്ചുകടന്നുപോകുന്ന അസമിലെ റെയിൽവേ ട്രാക്കുകളിൽ ഇത്തരം അപകടങ്ങൾ പതിവാണെങ്കിലും, പൈലറ്റിന്റെ അതീവ ജാഗ്രതയാണ് ഇത്തവണ തുണയായത്.
വന്യജീവി സ്നേഹികളും റെയിൽവേ അധികൃതരും ഉൾപ്പെടെ നിരവധിയാളുകളാണ് ലോകോ പൈലറ്റുമാരുടെ ഈ ധീരമായ പ്രവൃത്തിയെ പ്രശംസിച്ച് രംഗത്തെത്തിയത്. ഒരു വന്യജീവിയുടെ ജീവൻ രക്ഷിക്കുക മാത്രമല്ല, ട്രെയിനിലെ നൂറുകണക്കിന് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ഇവരുടെ സമയോചിതമായ ഇടപെടലിലൂടെ സാധിച്ചു. വനമേഖലകളിലൂടെയുള്ള ട്രെയിൻ യാത്രകളിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവം.
Alert Loco Pilots Avert Collision, Protect Herd of Wild Elephants!
Demonstrating exceptional alertness, Loco Pilot S.N. Raju and Assistant Loco Pilot R. K. Singh of 12424 Rajdhani Express applied the emergency brake in time, averting a possible collision and ensuring the safe… pic.twitter.com/0E0iYnad62— Northeast Frontier Railway (@RailNf) June 23, 2026






