
ആലുവ: മാറമ്പിള്ളി കുന്നുവഴിയിലെ ഫ്ളാറ്റില്‍നിന്ന് കോടികള്‍ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ ദമ്പതികള്‍ രണ്ടാം വിവാഹിതരാണെന്ന് പോലീസ് കണ്ടെത്തി. ഞാറയ്ക്കല്‍ സ്വദേശി ആയുഷും (39) മാക്കനായി സ്വദേശിനി അനില(30)യുമാണ് ആദ്യ ബന്ധങ്ങള്‍ ഉപേക്ഷിച്ച് ഒരുമിച്ചത്. നാലു വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ആഢംബര ജീവിതം ലക്ഷ്യമിട്ടായിരുന്നു നീക്കമെന്ന് ആയുഷ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.ആദ്യ വിവാഹത്തില്‍ ആയുഷിന് രണ്ട് മക്കളുണ്ട്, അവര്‍ ആദ്യ ഭാര്യയോടൊപ്പമാണ് താമസം. അനിലയുടെ മകള്‍ ഇവര്‍ക്കൊപ്പം ഫ്ളാറ്റിലുണ്ടായിരുന്നു. ചരക്ക് വാഹന ൈഡ്രവറായിരുന്ന ആയുഷും ഹിമാലയ പ്ര?ഡക്ട്സിലെ ജീവനക്കാരിയായിരുന്ന അനിലയും ജോലി ഉപേക്ഷിച്ച ശേഷമാണ് കഞ്ചാവ് കച്ചവടത്തിലേക്ക് തിരിഞ്ഞത്.
ഫ്ളാറ്റിലെ ഒളിസങ്കേതത്തില്‍നിന്നാണ് വന്‍ ശേഖരം പിടികൂടിയത്. കേസില്‍ കൂടുതല്‍ പ്രതികളിലേക്ക് അന്വേഷണം നീളുമെന്നാണ് സൂചന.
കഞ്ചാവ് കടത്തിന്റെ വിദേശ ബന്ധം പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനുപിന്നില്‍ വന്‍ സംഘമുള്ളതായി കരുതുന്നതായും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും എറണാകുളം റൂറല്‍ ജില്ലാ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ റെയിഞ്ച് ഡി.ഐ.ജി: ജി.എച്ച്. യതീഷ് ചന്ദ്ര പറഞ്ഞു.
എറണാകുളം റൂറല്‍ ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് കഴിഞ്ഞദിവസം രാത്രി നടന്നത്. 18 കോടിയോളം വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായാണ് ദമ്പതികള്‍ ഡാന്‍സാഫ് ടീമിന്റെ വലയില്‍ ആയത്. മാറമ്പിള്ളി കുന്നുവഴിയില്‍ ബൈക്കില്‍ കടത്തുകയായിരുന്ന 1.166 കിലോ ഹൈബ്രിഡ് കഞ്ചാവുമായാണ് ആയുഷ് ആദ്യം പിടിയിലായത്. തുടര്‍ന്ന് കുന്നുവഴിയിലെ 'നന്മ' ഫ്ളാറ്റില്‍ നടത്തിയ പരിശോധനയില്‍ 16 കിലോയിലേറെ ഹൈബ്രിഡ് കഞ്ചാവ് കൂടി കണ്ടെത്തി. അവിടെ വച്ച് അനിലയും അറസ്റ്റിലായി. ഈ മാസം 12 നാണ് ഇവര്‍ ഈ ഫ്ളാറ്റില്‍ താമസം തുടങ്ങിയതെന്ന് പോലീസ് പറയുന്നു.






