കന്‍സാസ് സിറ്റി: ടുണീഷ്യയ്ക്കെതിരായ മത്സരത്തില്‍ ആദ്യ ഏഴ് മിനിറ്റിനുള്ളില്‍ നേടിയ രണ്ട് ഗോളുകളുടെ കരുത്തില്‍ നെതര്‍ലന്‍ഡ്സിന് മൂന്ന്ഗോള് ജയം. ബ്രോബിയും വാന്ഹേക്കും ടീമിനായി ഗോള്‍ നേടിയപ്പോള്‍ മൂന്നാം മിനിറ്റില്‍ സ്ഖിരിയുടെ ഓണ്‍ഗോളില്‍ ടുണീഷ്യ പിന്നില്‍ പോയി.
മത്സരം ആരംഭിച്ച് മൂന്ന് മിനിറ്റ് തികയുന്നതിന് മുന്‍പ് ഡെന്‍സല്‍ ഡംഫ്രീസിന്റെ ക്രോസ് തടയാന്‍ ശ്രമിച്ച ടുണീഷ്യന്‍ ക്യാപ്റ്റന്‍ എലീസ് സ്ഖിരിക്ക് പിഴച്ചപ്പോള്‍ പന്ത് സ്വന്തം വലയിലാണ് ചെന്ന് വീണത്. തൊട്ടുപിന്നാലെ, വിര്‍ജില്‍ വാന്‍ ഡൈക് ഹെഡ് ചെയ്ത് നല്കിയ പന്ത് പോസ്റ്റിന് തൊട്ടുമുന്നില്‍ വെച്ച് സണ്ടര്‍ലാന്‍ഡിന്റെ ബ്രയാന്‍ ബ്രോബി വലയിലാക്കി. ടൂര്‍ണമെന്റില്‍ ബ്രോബിയുടെ മൂന്നാമത്തെ ഗോളായിരുന്നു ഇത്.
ടുണീഷ്യന്‍ പ്രതിരോധത്തെ വളരെ എളുപ്പത്തില്‍ മറികടന്ന് നെതര്‍ലന്‍ഡ്സ് അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ നെതര്‍ലന്‍ഡ്സ് പ്രതിരോധത്തിലുണ്ടായ ഒരു ചെറിയ അശ്രദ്ധ മുതലെടുത്ത് ടുണീഷ്യ ഒരു ഗോള്‍ മടക്കി. കോര്‍ണര്‍ കിക്ക് തടയുന്നതില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ തിജാനി റെയ്ന്ഡേഴ്സിന് സംഭവിച്ച പിഴവ് പ്രയോജനപ്പെടുത്തി ഹാസെം മസ്തൂരി പന്ത് ഹെഡ്ഡറിലൂടെ വലയുടെ മൂലയിലെത്തിച്ചു.
എന്നാല്‍ അധികം വൈകാതെ ജാന്‍ പോള്‍ വാന്‍ ഹെകെ നെതര്‍ലന്‍ഡ്സിന്റെ രണ്ട് ഗോളിന്റെ ലീഡ് തിരിച്ചുപിടിച്ചു. കോര്‍ണര്‍ കിക്കില്‍ നിന്ന വന്ന പന്ത് വാന്‍ ഹെകെ പോസ്റ്റിലേക്ക് ഹെഡ് ചെയ്തപ്പോള്‍, അത് ടുണീഷ്യന്‍ ഡിഫന്‍ഡറുടെ മേല്‍ തട്ടി ഗോള്‍കീപ്പറെയും മറികടന്ന് വലയില്‍ കയറി. ടൂര്‍ണമെന്റിലെ മൂന്ന് മത്സരങ്ങളും തോറ്റ ടുണീഷ്യ, ആകെ 12 ഗോളുകള്‍ വഴങ്ങി ഗ്രൂപ്പില്‍ ഏറ്റവും അവസാന സ്ഥാനക്കാരായാണ് പുറത്തായത്.
ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത നെതര്‍ലന്‍ഡിന് പക്ഷേ മോണ്ടെറെയില്‍ നടക്കുന്ന മത്സരത്തില്‍ ഗ്രൂപ്പ് സിയിലെ റണ്ണേഴ്സ് അപ്പായ 2022ലെ സെമി ഫൈനലിസ്റ്റുകളായ മൊറോക്കോയെ ആണ് രണ്ടാം റൗണ്ടില്‍ നേരിടേണ്ടി വരുന്നത്.

Comments