ശബരിമലയിൽ ദർശനം നടത്തി നടൻ രവി മോഹൻ. സന്നിധാനത്തുനിന്നുള്ള ചിത്രം പങ്കിട്ടുകൊണ്ട് വൈകാരികമായ ഒരു കുറിപ്പും താരം സാമൂഹികമാധ്യമങ്ങളിൽ കുറിച്ചിട്ടുണ്ട്. തന്നെ നിരുപാധികം സ്നേഹിക്കുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി പറയുന്നതായും, തന്റെ വളർച്ച ആഗ്രഹിക്കുന്നവർക്കായി ഇനി സിനിമാ മേഖലയിൽ അക്ഷീണം പരിശ്രമിച്ചുകൊണ്ടിരിക്കുമെന്നും താരം കുറിപ്പിലൂടെ വ്യക്തമാക്കി.
‘ഓരോ ദിവസവും ഞാൻ കൂടുതൽ ശക്തനാകുകയാണ്. നിരുപാധികം എനിക്ക് സ്നേഹം ചൊരിഞ്ഞ എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. നിങ്ങളുടെ പ്രതീക്ഷയാണ് എനിക്ക് സ്നേഹം, ബഹുമാനം തുടങ്ങി എല്ലാം പോസിറ്റീവായി തിരികെ നൽകാൻ പ്രേരിപ്പിക്കുന്നത്. എന്റെ വളർച്ച ആഗ്രഹിക്കുന്ന എല്ലാവർക്കുമായി ഞാൻ സിനിമാ മേഖലയിൽ അക്ഷീണം പരിശ്രമിച്ചുകൊണ്ടിരിക്കും. എന്റെ ആരാധകരിൽ നിന്നും, സിനിമാ മേഖലയിലെ സുഹൃത്തുക്കളിൽ നിന്നും, മാധ്യമ- പത്രപ്രവർത്തക സുഹൃത്തുക്കളിൽ നിന്നും എന്നെ നയിക്കുന്ന ദിവ്യപ്രകാശത്തിൽ നിന്നും ഇതെല്ലാം സ്വീകരിക്കാൻ കഴിഞ്ഞതിൽ ജീവിതത്തോട് ഞാൻ നന്ദിയുള്ളവനാണ്. സ്വാമിയേ ശരണം," രവി മോഹൻ കുറിച്ചു.

അതേസമയം ലോകേഷ് കനകരാജിന്റെ എല്‍സിയു വിന്റെ ഭാഗമായി ഭാഗ്യരാജ് കണ്ണന് സംവിധാനം ചെയ്യുന്ന ബെന്‍സ് എന്ന പുതിയ ചിത്രത്തിലാണ് രവി മോഹന്‍ അടുത്തതായി അഭിനയിക്കാന്‍ ഒരുങ്ങുന്നത്. രാഘവ ലോറന്‍സാണ് ചിത്രത്തിലെ നായകന്. നിവിന്‍ പോളിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.ഇതിനുപുറമെ ജയം രവി ആദ്യമായി സംവിധാനം ചെയ്യുന്ന 'ആൻ ഓർഡിനറി മാൻ' എന്ന ചിത്രത്തിന്റെ പണികളും പുരോഗമിക്കുകയാണ്.

Comments