
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മനോജ് കെ. ജയന്. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. ഇപ്പോഴിതാ മനോജ് കെ. ജയന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറലാവുന്നത്.
സെന്‍ട്രല്‍ ലണ്ടനില്‍ നിന്നുളള ചിത്രങ്ങളാണ് നടന് പങ്കുവച്ചത്. മനോഹരമായി പോസു ചെയ്യുന്ന താരത്തിനു മുന്നിലൂടെ ക്യാമറയുടെ കാഴ്ച മറച്ചുകൊണ്ട് നടന്നു നീങ്ങുന്ന ഒരു പെണ്‍കുട്ടിയേയും ചിത്രങ്ങളില്‍ കാണാം. പിന്നാലെ രസകരമായ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ' അവളെ അങ്ങ് ഉപ്പിലിട്ടാലോ മനോജേട്ടാ' , ' അവള് അറിഞ്ഞില്ല ആര്ക്കിട്ടാ വട്ടം വെച്ച് കളിച്ചതെന്ന് ഇനി അവളുടെ കാര്യം ചാത്തന്മാര് നോക്കിക്കോളും' , ' പെണ്ണേ നീ സൂക്ഷിച്ചോ ആള് ചില്ലറക്കാരനല്ല നിന്നെ ചിലപ്പോള്‍ ആവാഹിച്ച് കളയും' തുടങ്ങിയ കമന്റുകളാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്.
1988-ല്‍ ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത കുമിളകള്‍ എന്ന പരമ്പരയിലൂടെയായിരുന്നു മനോജ് കെ ജയന്റെ അരങ്ങേറ്റം. 1987ല്‍ റിലീസായ എന്റെ സോണിയ ആയിരുന്നു ആദ്യ സിനിമ. 1992ല്‍ പുറത്തിറങ്ങിയ സര്‍ഗ്ഗത്തിലെ കുട്ടന് തമ്പുരാന് എന്ന കഥാപാത്രത്തിലൂടെയാണ് മനോജ് ശ്രദ്ധേയനാവുന്നത്. പെരുന്തച്ചന്, ചമയം, വെങ്കലം, അനന്തഭദ്രം, പഴശ്ശിരാജ തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.






