
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് സുപരിചിതമായ മുഖമാണ് അഭിലാഷിന്റേത്. മുന്‍ ബിഗ് ബോസ് താരം കൂടിയായ അഭിലാഷിനും ഭാര്യ ശ്രീക്കുട്ടിയ്ക്കും കഴിഞ്ഞ ദിവസമാണ് മകന് ജനിച്ചത്. ആദ്യ കണ്മണി ജനിച്ച സന്തോഷം ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. വിവാഹം കഴിഞ്ഞ ഏഴ് വര്‍ഷത്തിന് ശേഷമാണ് ഇരുവരും മാതാപിതാക്കളാകുന്നത്.
ഇപ്പോഴിതാ കുഞ്ഞിനൊപ്പമുളള മനോഹര ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഇവര്‍. ' ഞങ്ങളുടെ ആദ്യത്തെ കുടുംബ ചിത്രം, എന്നെന്നേക്കുമുളള ഞങ്ങളുടെ ആദ്യത്തെ ഓര്‍മ്മ. ഞങ്ങളുടെ ജീവനായി വന്ന് പിറന്നതിന് നന്ദി, പ്രിയപ്പെട്ട ആണ് കുഞ്ഞേ ഞങ്ങളിപ്പോള്‍ പൂര്‍ണ്ണരായിരിക്കുന്നു'' , എന്നാണ് അഭിശ്രീ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് തങ്ങള്‍ മാതാപിതാക്കളാകാന്‍ പോകുന്ന കാര്യം ഇരുവരും പങ്കുവച്ചത്.
അഭിനയത്തിന് പുറമെ മികച്ചൊരു ഡാന്‍സര്‍ കൂടിയാണ് അഭിലാഷ്. ജനിച്ചപ്പോള്‍ മുതല്‍ കാലിന് ചെറിയ കുഴപ്പമുളള അഭിലാഷ് തന്റെ മനക്കരുത്ത് കൊണ്ടാണ് ഇന്നീനിലയിലേക്ക് എത്തിയത്. നടിയും നര്‍ത്തകിയുമാണ് താരത്തിന്റെ ഭാര്യ ശ്രീക്കുട്ടി. അമ്മക്കിളിക്കൂട്, ശ്യാമാംബരം തുടങ്ങിയ സീരിയലുകളില്‍ ശ്രീക്കുട്ടി അഭിനയിച്ചിട്ടുണ്ട്.






