
ബാലതാരമായി വെള്ളിത്തിരയില്‍ തുടക്കം കുറിച്ച് പിന്നീട് കാമ്പുള്ള നായിക വേഷങ്ങള്‍ സ്വതസിദ്ധമായ ശൈലിയിലൂടെ അവതരിപ്പിച്ച് പ്രേക്ഷകഹൃദയം കീഴടക്കിയിട്ടുള്ള താരമാണ് നിഖില വിമല്‍. അഭിനയം കൊണ്ടുമാത്രമല്ല, പലപ്പോഴും ഉറച്ച നിലപാടുകളുടെയും അഭിപ്രായ പ്രകടനങ്ങളുടെയും പേരിലും താരം പലപ്പോഴും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മോളിവുഡില്‍ വളരെ പ്രോമിസിംഗായിട്ടുള്ള താരം നിലപാടുകൾ സധൈര്യം തുറന്നുപറഞ്ഞാണ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിട്ടുള്ളത്.
ഇപ്പോഴിതാ സ്റ്റൈലിഷ് ലുക്കിലുള്ള പുത്തന്‍ ചിത്രങ്ങള്‍ പങ്കിടുകയാണ് നിഖില വിമല്‍. ഗ്രീന്‍ ആന്‍ഡ് വൈറ്റ് ഗിംഗ്ഹാം മാക്സി ഷർട്ടാണ് താരം ധരിച്ചിരിക്കുന്നത്. സ്ട്രക്ച്ചേര്‍ഡ് കോളറും ഷോര്‍ട്ട് ലൂസ് സ്ലീവുകളും ഫ്രണ്ട് യൂട്ടിലിറ്റി പോക്കറ്റുകളും ടൈ-ബെൽറ്റുമാണ് ഈ ഔട്ട്ഫിറ്റിന്റെ പ്രത്യേകത. ഇതിനൊപ്പം ലേസർ-കട്ട് പാറ്റേൺ പോയിന്റഡ് ടോ കിറ്റണ് ഹീല്‍സ് ഷൂവും സ്വർണ്ണ ഹൂപ്പ് ഇയറിംഗ്സുകളും ക്ലാസിക് ഗോള്‍ഡ് ബാംഗിളുകളുമാണ് താരം ആക്സസറീസുമാണ് താരം ധരിച്ചിരിക്കുന്നത്.
മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്ത ‘ടിയാൻ’ എന്ന ചിത്രത്തിന് ശേഷം ഇതേ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബിഗ് ബജറ്റ് ചിത്രമായ ‘അനന്തന് കാട്’ ആണ് നിഖില വിമലിന്റേതായി തിയറ്റിലെത്തിയ ഏറ്റവും പുതിയ ചിത്രം.






