
സിനിമാപ്രേമികൾക്കേറെ പ്രിയങ്കരിയാണ് ബോളിവുഡ് താരം കജോൾ. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നടി പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളും അതിന് നൽകിയ അടിക്കുറിപ്പുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
തന്റെ പോസ്റ്റുകൾ ലൈക്ക് ചെയ്യുന്നവർ മറ്റുള്ളവരേക്കാൾ കൂടുതൽ സന്തോഷമുള്ളവരും, ബുദ്ധിശാലികളും, ഭംഗിയുള്ളവരുമാണ് എന്നാണ് കജോൾ തമാശയായി കുറിച്ചിരിക്കുന്നത്. കാറിനുള്ളിൽ ഇരുന്നുകൊണ്ടുള്ള മനോഹരമായ സെൽഫികൾക്കൊപ്പമായിരുന്നു താരം ഈ കുറിപ്പ് പങ്കുവെച്ചത്. ബ്ലഷ് പിങ്ക് സാരിയും ഡയമണ്ട്-റൂബി നെക്ലേസും അണിഞ്ഞ് അതീവ സുന്ദരിയായാണ് ചിത്രത്തിൽ കജോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
"എന്റെ പോസ്റ്റുകൾ ലൈക്ക് ചെയ്യുന്നവർ അല്ലാത്തവരേക്കാൾ കൂടുതൽ സന്തോഷമുള്ളവരും, ബുദ്ധിശാലികളും, ഭംഗിയുള്ളവരുമാണ്. ഞാൻ തന്നെ ഉണ്ടാക്കിയ ഒരു പഠനമനുസരിച്ചാണിത്," എന്നാണ് ചിത്രത്തിന് കജോൾ നൽകിയ രസകരമായ അടിക്കുറിപ്പ്.
നിരവധിപ്പേരാണ് കാജോളിന്റെ പോസ്റ്റിനു താഴെ കമന്റുകളുമായെത്തുന്നത്. 'ബ്യൂട്ടിഫുൾ', 'ടൈംലെസ്സ് ബ്യൂട്ടി ക്വീൻ' എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ. കജോളിന്റെ ഈ തമാശ തങ്ങൾക്കും ഇഷ്ടപ്പെട്ടു എന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.
അതേസമയം 'മാ'എന്ന ചിത്രത്തിലാണ് കജോൾ അവസാനമായി അഭിനയിച്ചത്. കൂടാതെ ട്വിങ്കിൾ ഖന്നയ്ക്കൊപ്പം 'ടൂ മച്ച് വിത്ത് കജോൾ ആൻഡ് ട്വിങ്കിൾ' എന്ന ചാറ്റ് ഷോയിലൂടെ താരം അവതാരകയായും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.






