
സോഷ്യല്‍ മീഡിയയിലെ പുത്തന്‍ ട്രെന്ഡുകള്ക്കെതിരെയും വ്യക്തിജീവിതം ക്യാമറയ്ക്ക് മുന്നില്‍ വിറ്റ് കാശാക്കുന്നവര്ക്കെതിരെയും ശക്തമായ പ്രതികരണവുമായി നടി ശരണ്യ മോഹന്റെ ഭര്‍ത്താവ് ഡോ. അരവിന്ദ് കൃഷ്ണന്. എല്ലാ കുടുംബപ്രശ്നങ്ങളും സോഷ്യല്‍ മീഡിയയില്‍ ലൈവ് ആക്കി മാറ്റുന്ന രീതിയെയാണ് അദ്ദേഹം വിമര്‍ശിച്ചിരിക്കുന്നത്.
‘എല്ലാ കുടുംബവഴക്കുകള്‍ക്കും ഒരു റിങ് ലൈറ്റിന്റെയോ , ക്യാമറയുടെയോ , കമന്റ് സെക്ഷന്റെയോ ആവശ്യമില്ല. ചില ആളുകള്‍ പ്രശ്നങ്ങള്‍ വീട്ടില്‍ വെച്ച് തന്നെ പരിഹരിക്കുന്നു. മറ്റു ചിലരാകട്ടെ അതില്‍ നിന്ന് പണമുണ്ടാക്കുന്നു. സ്വകാര്യത എന്നത് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയെന്ന് വരില്ല, എങ്കിലും സ്വന്തം വ്യക്തിപരമായ പ്രശ്നങ്ങളെ വെറും കണ്ടന്റ് ആക്കി മാറ്റുന്നതിനെക്കോള് കൂടുതല്‍ ക്ലാസ്സ് പ്രൈവസി കാത്തുസൂക്ഷിക്കുന്നതിനുണ്ട്. സുഖപ്പെടുക..ക്ഷമിക്കുക..വളരുക. പിന്കുറിപ്പ്: അറിയിപ്പ്.. ഈ പോസ്റ്റിന്റെ നിര്‍മാണത്തില്‍ ഒരു അമ്മൂമ്മയെയും ഉപദ്രവിച്ചിട്ടില്ല’- അരവിന്ദിന്റെ വാക്കുകള്‍.
‘എല്ലാ കുടുംബപ്രശ്നങ്ങള്‍ക്കും ഒരു പ്രേക്ഷകന്റെ ആവശ്യമില്ല. ചില പ്രശ്നങ്ങള്‍ പരിഹരിക്കാനുളളതാണ്, റെക്കോര്‍ഡ് ചെയ്യാനുളളതല്ല. പ്രൈവസി എന്നത് വിരസമല്ല, മറിച്ച് അത് പരസ്പര ബഹുമാനമാണ്. ചില കാര്യങ്ങള്‍ ഓഫ്ലൈനായി സൂക്ഷിക്കുന്നതാണ് നല്ലത് ’എന്ന വരികള്‍ അടങ്ങിയ ഒരു പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അരവിന്ദിന്റെ കുറിപ്പ്.
യൂട്യൂബിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും കുടുംബ വഴക്കുകളും വ്യക്തിപരമായ കാര്യങ്ങളും പരസ്യപ്പെടുത്തി റീച്ചും കാശും ഝണ്ടാക്കുന്ന സൈബര്‍ സംസ്കാരത്തിന് നേരെയുളള കൃഷത്യമായ അടിയാണ് അരവിന്ദിന്റെ ഈ പോസ്റ്റെന്നാണ് ആളുകളുടെ വിലയിരുത്തല്‍. നിരവധിപ്പേരാണ് ഈ നിലപാടിനെ അനുകൂലിച്ച് രംഗത്തെത്തുന്നത്.






